മെസിയുടെ പേരെഴുതിയ അർജന്റീനയുടെ ജഴ്സി തിരഞ്ഞു ദിനു കയറിയതു നഗര ത്തിലെ നാലു കടകളിൽ.വെള്ളത്തിൽ ചാടുന്നതിനു മുമ്പ് ആ ജഴ്സിയും മെസ്സിയുടെ ചിത്രമടങ്ങിയ ഫോൺകവറുമൊക്കെ നശിച്ചു പോകാതിരിക്കാൻ സുരക്ഷിതമായി എടുത്തു വെച്ചിരുന്നു. മൊബൈൽ ഫോണിനു വേണ്ടി മെസിയുടെ ചിത്രമടങ്ങിയ കവർ നഗരത്തിലെ കടകളിൽ നിന്നു കിട്ടാതായപ്പോൾ ഓൺലൈനിൽ ഓർഡർ ചെ യ്തു. മെസിയോടുള്ള ആരാധന കൂടി ബുക്കുകളിൽ നിറയെ എഴുതി ‘ദിനു മെസി അലക്സ്’.ക്രൊയേഷ്യയ്ക്കെതിരെ മത്സരിച്ച അർജന്റീനയുടെ തോൽവിക്കു പിന്നാലെയാണു കടുത്ത മെസ്സി ആരാധകനായ ദിനുവിനെ കാണാതായത്. ‘എനിക്ക് ഇനി ഇൗ ലോക ത്തിൽ കാണാൻ ഒന്നുമില്ല, മരണത്തിന്റെ ആഴങ്ങളിലേക്കു പോകുകയാണ്. എന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ല’ എന്നു വീട്ടിൽ കുറിപ്പെഴുതിവച്ചിരുന്നു. വീടിനടുത്തു മീനച്ചിലാറ്റിൽ ചാടിയിരിക്കാമെന്ന നിഗമനത്തിൽ രണ്ടുദിവസമായി വ്യാപക തിരച്ചിലിലായിരുന്നു അഗ്നിശമന സേനയും പൊലീസും. ലോകകപ്പ് ഫു ട്ബോളിൽ അർജന്റീനയുടെ തോൽവിക്കും ലയണൽ മെസ്സിയുടെ മോശം പ്രകടന ത്തിനും പിന്നാലെ കാണാതായ ദിനു അലക്സിന്റെ (30) മൃതദേഹം പുഴയിൽ കണ്ടെത്തി.

വീട്ടുകാർക്ക് പോലും അറിയില്ലായിരുന്നു അയർക്കുന്നം സ്വദേശിയായ ദിനുവിന് മെസിയോടുള്ള കടുത്ത ആരാധന. ‘ഐ വിൽ ഡു ഇറ്റ്’ എന്ന വാക്കുകൾ മരണ ത്തിലേക്കുള്ള ഉറച്ച കാൽവെയ്പ്പിന്റെ സൂചനയായിരുന്നുവെന്ന് വീട്ടുകാർ കരുതി യില്ല. അർജന്റീനയേക്കാൾ മെസിയുടെ ആരാധകനായിരുന്നു ദിനു. ജീവചരിത്രം വായിച്ചും, യൂട്യൂബിൽ വിഡിയോകൾ കണ്ടും മെസി ദിനുവിന്റെ ആരാധ്യപുരുഷ നായി മാറുകയായിരുന്നു. ദിനു വാതുവയ്പിലോ മറ്റോ പങ്കെടുത്തിരുന്നോ എന്നു സംശയം ഉയർന്നിരുന്നെങ്കിലും പ്രാഥമിക അന്വേഷണത്തിൽ ഇത്തരം സൂചനകൾ ലഭിച്ചില്ലെന്നു പൊലീസ് പറഞ്ഞു. മൊബൈൽ ഫോണിലെ വാട്സാപ് സന്ദേശങ്ങൾ ഉൾപ്പെടെ പരിശോധിച്ചേക്കും.

ആറു മാസത്തിനകം സർക്കാർ ജോലിക്കുള്ള നിയമന ഉത്തരവ് ലഭിക്കാനിരിക്കെയാ ണു ദിനുവിന്റെ വിയോഗം. എണ്ണൂറോളം ഒഴിവുകളുള്ള എൽഡിസി റാങ്ക് ലിസ്റ്റിൽ 393–ാം റാങ്ക് കാരനായിരുന്നു ദിനു. സർക്കാർ ജോലി ലഭിച്ച ശേഷം വിവാഹം കഴി ക്കാനായിരുന്നു തീരുമാനം. ചെറുപ്പം മുതൽ ഫുട്ബോളിനോടും നാടൻപന്തു കളിയോ ടും കമ്പമുള്ള ദിനു നാടൻ പന്തുകളി ടൂർണമെന്റുകൾ കാണാൻ വിവിധയിടങ്ങളിൽ പോകുമായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.