മുണ്ടക്കയം എം.ഇ.എസ്.പബ്ലിക് സ്‌കൂളില്‍ നടന്ന കായിക മേള എം.ഇ.എസ്. ജില്ലാ സെക്രട്ടറി ടി. എസ്. റഷീദ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വികസന കാര്യസമിതി അധ്യക്ഷന്‍ നൗഷാദ് ഇല്ലിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍് ഗ്രാമ പഞ്ചായത്ത് അംഗം സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. 

യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍ . രഞ്ജിത് പി.ടി.എ. പ്രസിഡന്റ് സുബൈര്‍ മൗലവി, വൈസ് പ്രിന്‍സിപ്പല്‍ ഷാഹിന പി.യു സ്റ്റാഫ് സെക്രട്ടറി മഞ്ജു കെ. മാണി എന്നിവര്‍ സംസാരിച്ചു.