കാഞ്ഞിരപ്പളളി: ലോക സി.ഒ.പി.ഡി. ദിനാചരണത്തിന്റെ ഭാഗമായി 26ാം മൈല്‍ മേരിക്വീന്‍സ് മിഷന്‍ ഹോസ്പിറ്റല്‍ പള്‍മണോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച രാവിലെ 10 മണി മുതല്‍ സൗജന്യ ശ്വാസകോശരോഗ പരിശോധനാക്യാമ്പ് നടത്തപ്പെടുന്നു. സി.ഒ.പി.ഡി., ആസ്മ, വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താവുന്നതാ ണ്.

ക്യാമ്പിന് നേതൃത്വം നല്‍കുന്നത് കുട്ടികളുടേയും, മുതിര്‍ന്നവരുടേയും ശ്വാസകോശ രോഗ വിദഗ്ദ്ധനായ ഡോ. ബിബിന്‍ ജോസാണ്. ക്യാമ്പില്‍ പങ്കെടുക്കുന്ന എഴുപത്ത ഞ്ച് പേര്‍ക്ക് എഴുനൂറ് രൂപയോളം ചിലവ് വരുന്ന സ്പൈറോമെട്രി ടെസ്റ്റ് (പി.എഫ്.റ്റി.) സൗജന്യമായി ചെയ്തു നല്‍കുന്നതാണ്. പ്രവേശനം നൂറ്പേര്‍ക്ക് മാത്ര മായിരിക്കും. വിശദ വിവരങ്ങള്‍ക്ക് ആശുപത്രി എന്‍ക്വയറി വിഭാഗവുമായി ബന്ധ പ്പെടുക. ഫോണ്‍: 04828 201300, 201301