കാഞ്ഞിരപ്പള്ളി: മേരിക്വീൻസ് മിഷൻ ആശുപത്രി ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തി ന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 23 ന് നടത്താൻ നിശ്ചയിച്ചിരുന്ന സൗജന്യ കരൾരോ ഗ നിർണ്ണയ ക്യാമ്പ് ഹർത്താൽ പ്രഖ്യാപനത്തെത്തുടർന്ന് മാർച്ച് 1 ,ഞായറാഴ്ചയിലേ ക്കു മാറ്റി.ക്യാമ്പിൽ പങ്കെടുക്കുവാൻ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഇ തൊരറിയി പ്പായി സ്വീകരിക്കണമെന്ന് ആശുപത്രി ഡയറക്ടർ ഫാ.സന്തോഷ് മാത്തൻകു ന്നേൽ സി.എം.ഐ അറിയിച്ചു.

മാർച്ച് ഒന്നിന് രാവിലെ 8 മണിമുതൽ ആശുപത്രി നടുത്തളത്തിൽ സൗജന്യ ക്യാമ്പും ബോ ധവൽക്കരണ ക്ലാസും നടത്തപ്പെടും .ഗ്യാസ്ട്രോഎൻട്രോളജി വിദഗ്ധനായ ഡോ.അനീഷ് ഫിലിപ്പ് നേതൃത്വം നൽകുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കരൾരോഗ നിർണയ രക്ത പരിശോധനകളായ ബ്ലഡ് ഷുഗർ, ബിലിറൂബിൻ, എസ്.ജി.പി.ടി ,എസ്.ജി.ഒ .ടി, എ.എ ൽ.പി, പി.എൽ.സി, എച്ച്.ബി.എസ്.എ.ജി, ആന്റി എച്ച്.സി.വി (Blood sugar ,Bilirubin ,SGPT,SGOT,ALP,PLC,HBsAg,Anti HCV)എന്നിവയും ഗ്യാസ്ട്രോഎൻ ട്രോളജിസ്റ്റിന്റെ കൺ സൽട്ടേഷനും സൗജന്യമായി ലഭിക്കും.

വിശദ വിവരങ്ങൾക്ക് 04828 201300 ,201400 നമ്പരുകളിൽ വിളിക്കാവുന്നതാണ്.