മുണ്ടക്കയം ഗ്രാമപഞ്ചായത്തും കാഞ്ഞിരപ്പള്ളി മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയും സം യുക്തമായി നടത്തുന്ന ക്യാന്‍സര്‍ വിമുക്ത ഗ്രാമം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് തുടക്ക മായി.സ്ത്രീരത്‌നം എന്ന് പേരുനല്കിയിട്ടുള്ള ഈ പദ്ധതി വഴി മുണ്ടക്കയം പഞ്ചായ ത്തിലെ വിവിധ വാര്‍ഡുകളില്‍നിന്നായി തിരഞ്ഞെടുക്കപ്പെടുന്ന ആയിരത്തി ലധികം സ്ത്രീകള്‍ക്ക് സൗജന്യമായി സ്തനാര്‍ബുദ രോഗനിര്‍ണ്ണയം നടത്തപ്പെടും. നവംബ ര്‍ 9 ശനി മുതല്‍ പഞ്ചായത്തിലെ ആറുകേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന പരിശോധനകള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കുന്നത് ആശാവര്‍ക്കര്‍മാര്‍ മുഖാന്തിരമാണ് . നവംബര്‍ 9 ശനി സെന്റ് മേരീസ് എല്‍ .പി .സ്‌കൂള്‍ പുഞ്ചവയല്‍ ,നവംബര്‍ 10 ഞായര്‍ ഗവ. ട്രൈബല്‍ സ്‌കൂള്‍ പുലിക്കുന്ന് ,

നവംബര്‍ 16 ശനി ഗവ. എല്‍ .പി .സ്‌കൂള്‍ മുരിക്കുംവയല്‍ , നവംബര്‍ 17 ഞായര്‍ സെന്റ് ജോസഫ് എല്‍ .പി .സ്‌കൂള്‍ പുത്തന്‍ചന്ത, നവംബര്‍ 23 ശനി ബി.ബി.എം. ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മുണ്ടക്കയം ,നവംബര്‍ 24 ഞായര്‍ ഹോളിഫാമിലി സ്‌കൂള്‍ ഇഞ്ചിയാനി എന്നിവടങ്ങളിലാണ് പരിശോധനകള്‍ നടക്കുന്നത്. ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തിയ ഐബ്രെസ്‌റ് എക്‌സാം എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗി ച്ചാണ് പരിശോധനകള്‍ നടത്തുക. ഈ പരിശോധന വേദന രഹിതവും റേഡിയേഷന്‍ ഇല്ലാത്തതും ഉടന്‍ പരിശോധന ഫലം ലഭിക്കുന്നതുമാണ് .ക്യാന്‍സര്‍ വിമുക്ത ഗ്രാമം പദ്ധതിയോടനുബന്ധിച്ചു ആശാവര്‍ക്കര്‍മാര്‍ക്കും പഞ്ചായത്തിലെ വനിതാ മെമ്പര്‍മാര്‍ ക്കും കുടുംബശ്രീ ലീഡര്‍മാര്‍ക്കുമായി നവംബര്‍ 5 ചൊവ്വാഴ്ച പത്തുമണിക്ക് പ്രെത്യേക ക്ലാസും പൈലറ്റ് സ്‌ക്രീനിങ്ങും നടത്തും .

ക്യാന്‍സര്‍ രഹിതഗ്രാമം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് രക്ഷാധികാരികളായ മുണ്ടക്കയം പഞ്ചായത്തു പ്രസിഡന്റ് ശ്രീ കെ .എസ് രാജു ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ബെന്നി ചേറ്റുകുഴി പഞ്ചായത്തു സെക്രട്ടറി ശ്രീമതി ഗിരിജാകുമാരി അയ്യപ്പന്‍ , മേരി ക്വീന്‍സ് മിഷന്‍ ആശുപത്രി ഡയറക്ടര്‍ ഫാ.സന്തോഷ് മാത്തന്‍കുന്നേല്‍ സി.എം.ഐ എന്നിവരാണ്. മുന്‍കൂട്ടി രോഗനിര്‍ണ്ണയം നടത്തിയാല്‍ ചികിത്സകള്‍ക്കൊണ്ടുനിയന്ത്രിക്കാന്‍ സാധിക്കുന്നതാണ് സ്തനാര്‍ബുദം എന്നതിനാല്‍ പരിശോധനക്ക് വിധേയരായി സുരഷിതരാണെന്നുറപ്പാക്കണമെന്നും ആശാ വര്‍ക്കര്‍മാരുടെ നിര്‍ദ്ദേശങ്ങളനുസരിച്ചു സഹകരണം ഉറപ്പാക്കണമെന്നും പഞ്ചായത്തു പ്രസിഡന്റ് അറിയിച്ചു.