കാഞ്ഞിരപ്പള്ളി മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ മെയ് 13 മുതല്‍ 17 വരെ തീയതികളില്‍ അമിത വണ്ണനിയന്ത്രണത്തിനായി ഒബീസിറ്റി ക്ലിനിക് സംഘടിപ്പി ച്ചിരിക്കുന്നു . ക്ലിനിക്കില്‍ ലാപ്പറോസ്‌കോപിക് സര്‍ജന്റെ കണ്‍സള്‍ട്ടേഷനും ഡയറ്റീഷന്‍ കണ്‍സള്‍ട്ടേഷനും ഭക്ഷണ ക്രമീകരണ നിര്‍ദ്ദേശങ്ങളും ബി.എം.ഐ നിര്‍ണ്ണയവും ഫിസി യോതെറാപ്പിസ്റ്റിന്റെ കണ്‍സള്‍ട്ടേഷനും വ്യായാമ നിര്‍ദ്ദേശങ്ങളും സൗജന്യമായി ലഭി ക്കും .

അമിത വണ്ണനിയന്ത്രണത്തിനു ശസ്ത്രക്രിയ ആവശ്യമെങ്കില്‍ താക്കോല്‍ ദ്വാര ശസ്ത്രക്രി യ ഏറ്റവും കുറഞ്ഞ നിരക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. ഹൃദ്രോഗം,പ്രമേഹം ഉ യര്‍ന്ന രക്ത സമ്മര്‍ദം ,സന്ധിവാതം ,വിഷാദരോഗം ശ്വാസകോശരോഗങ്ങള്‍ ,ഉറക്കക്കു റവ് എന്നീ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അമിത വണ്ണം കാരണമാകുന്നതിനാല്‍ പൊതുജനങ്ങള്‍ ക്ലിനിക്കിന്റെ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ആശുപ ത്രി ഡയറക്ടര്‍ ഫാ.സന്തോഷ് മാത്തന്‍കുന്നേല്‍ സി എം ഐ അറിയിച്ചു.ക്ലിനിക്കില്‍ പങ്കെടുക്കുവാന്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 04828 201300, 8547505503 എന്നീ നമ്പറുകളില്‍ വിളിക്കുക .