പാറത്തോട് : പ്രളയദുരന്തത്തിലടക്കം നാശങ്ങൾ ഉണ്ടായ പാറത്തോട് പഞ്ചായത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഇരുനൂറോളം ആളുകൾക്ക് ആശ്വാസമാ യി. സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ആവശ്യമായ മരുന്നുകളുടെ വിതരണം, ഫി സിയോ തെറാപ്പി കൺസൾട്ടേഷൻ, സൗജന്യമായി രക്തഗ്രൂപ്പ് നിർണ്ണയം, പ്രമേഹ, ര ക്ത സമ്മർദ്ദ പരിശോധനകൾ തുടങ്ങിയ സേവനങ്ങളാണ് ക്യാമ്പിൽ ലഭ്യമാക്കിയിരു ന്നത്. പോസ്റ്റ് കോവിഡ് പരിശോധനകളും ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു.

മേരീക്വീൻസ് ഹോം കെയർ പദ്ധതിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി വി വിധ പഞ്ചായത്തുകളിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമാ യിട്ടാണ് പാറത്തോട് പബ്ലിക് ലൈബ്രറി ഹാളിൽ മെഡിക്കൽ ക്യാമ്പ് നടത്തിയത്. രാ വിലെ നടന്ന ക്യാമ്പിന്റെ ഉദ്‌ഘാടനം പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട്  ജോണി ക്കുട്ടി മഠത്തിനകം നിർവ്വഹിച്ചു. മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ ജോയിന്റ് ഡയറക്ടർമാരായ ജോയിന്റ് ഡയറക്ടർമാരായ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ, ഫാ. ബോബിൻ കുമാരേട്ട് സി.എം.ഐ, പഞ്ചായത്ത് അംഗങ്ങളായ കെ പി സുജിലൻ, ശശികുമാർ, അലിയാർ വ്യാപാരി സമൂഹത്തിന്റെ പ്രതിനിധി അസീസ്, പബ്ലിക് ലൈബ്രറി പ്രതിനിധി സെയിനില, സോണി, കിരൺ തുടങ്ങിയവർ സംസാരിച്ചു