മർച്ചൻ്റ് അസോസിയേഷൻ പൊൻകുന്നം യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവും ഗ വ ചീഫ് വിപ്പ് ഡോ: എൻ ജയരാജിന് സ്വീകരണവും നൽകി.ജില്ലാ പ്രസിഡൻ്റ് എം.കെ തോമസ്കുട്ടി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് റ്റോമി ഡെമിനിക് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഗവ ചീഫ് വിപ്പ് ഡോ: എൻ ജയരാജിനെ ജില്ലാ പ്രസിഡൻ്റ് എം.കെ തോമസ്കുട്ടി ഷാൾ അണിയിച്ച് സ്വീ കരിച്ചു. അന്തരിച്ച മുൻ സംസ്ഥാന പ്രസിഡൻ്റ് റ്റി.എ നസറുദ്ദീൻ്റെ ഫോട്ടോ അനാച്ഛാദ നം ഗവ:ചീഫ് വിപ്പ് ഡോ: എൻ ജയരാജ് നിർവ്വഹിച്ചു.പുതിയ പ്രസിഡൻ്റായി റ്റോമി ഡൊമിനിക്കിനെയും, സെക്രട്ടറിയായി സാബു ജോർജിനെയും തിരഞ്ഞെടുത്തു. അ സോസിയേഷൻ സംസ്ഥാന, ജില്ലാ നേതാക്കൾ പ്രസംഗിച്ചു.