മീശപ്പുലിമല സന്ദര്‍ശിക്കാനെത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ കാട്ടുതീയില്‍ അകപ്പെട്ടു. കാട്ടുതീയില്‍പ്പെട്ട് നാലു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്നാട് കോയമ്പത്തൂര്‍ ഈറോഡ് നിന്നും വിനോദസഞ്ചാരത്തിനെത്തിയ കോളേജ് വിദ്യര്‍ത്ഥിനികളാണ് കാട്ടുതീ യില്‍ അകപ്പെട്ടത്. സംഘത്തില്‍ 40 ഓളം പേരുണ്ടായിരുന്നു എന്നാണ് ലഭ്യമായ വിവരം. 21 പേര്‍ക്ക് പേള്ളലേറ്റതായി സൂചനയുണ്ട്. പലരെയും കണ്ടെത്താന്‍ ഇനിയും കഴിഞ്ഞി ട്ടില്ല.

https://youtu.be/besKbrBhMDY

12 കുട്ടികളെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവരെകൂടാ തെ 15 കുട്ടികളോളം മലയുടെ താഴെയെത്തിച്ചേര്‍ന്നു. ബാക്കിയുള്ള 13 കുട്ടികളേകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തമിഴ്നാട് എയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി ചേര്‍ന്നു. കാട്ടുതീയുടെ ശക്തിയേക്കുറിച്ചറിയാനാണ് എയര്‍ഫോഴ്സ് എത്തിയതെന്നാണ് വിവരം. ശക്തമായ കാറ്റ് വീശുന്നത്. രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

ഭൂമിശാസ്ത്രപരമായി ചെങ്കുത്തായ ഭൂമിയുടെ കിടപ്പും കാടും കാറ്റും രക്ഷാപ്രവര്‍ ത്തനത്തെ പ്ര തികൂലമായി ബാധിക്കുന്നു. തേനിയില്‍ നിന്നും കൊരങ്കണി വഴിയാണ് സംഘം മലയിലെത്തിയത്. തീ അണയ്ക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. സംഭവ സ്ഥലത്തേക്ക് തേനി കളക്ടറടക്കമുള്ളവര്‍ അല്‍പസമയത്തിനകം എത്തും തീയണ യ്ക്കാന്‍ തമിഴ്നാടിന്റെ എയര്‍ഫോഴ്സ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സൈന്യ ത്തിന്റെ സഹായവും തേടി.മൂ​ന്നാ​റി​ൽ​നി​ന്നും ട്ര​ക്കിം​ഗ് ആ​രം​ഭി​ച്ച പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് കാ​ട്ടി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. 
ഇ​വ​ർ കോ​യ​മ്പ​ത്തൂ​ർ, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ്. കാ​ട്ടു​തീ പ​ട​രു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ഇ​വി​ടേ​ക്കു​ള്ള പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ അ​ന​ധി​കൃ​ത​മാ​യി മ​ല ക​യ​റി​യ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മൂ​ന്നാ​റി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ മ​ല​ക​യ​റു​ക​യാ​യി​രു​ന്നു. തേ​നി​യി​ലെ ബോ​ഡി​മേ​ട്ട് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ കാ​ട്ടു​തീ മൂ​ലം ഇ​വ​ർ കാ​ട്ടി​ൽ‌ അ​ക​പ്പെ​ട്ടു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ പു​റ​പ്പെ​ട്ടു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ൻ വ്യോ​മ​സേ​ന​യ്ക്കു പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ലാ ക​ല​ക്ട​റു​മാ​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി. മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.