സമൂഹമാധ്യമങ്ങളിൽ തരംഗമായി മീര ജാസ്മിന്റെയും നിമിഷ സജയന്റെയും പു തിയ ചിത്രങ്ങൾ. ദുബായിയിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ റൗൾ ആണ് മീര ജാസ്മി ന്റെ മനോഹര ചിത്രങ്ങൾ പകര്‍ത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിൽ അവധി ആഘോഷി ക്കുന്ന ചിത്രങ്ങളാണ് നിമിഷ സജയൻ സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചത്.

ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ‘മകൾ’ ആണ് മീരയുടേ തായി റിലീസ് ചെയ്ത ഏറ്റവും പുതിയ പുതിയ ചിത്രം. മലയാളത്തിനു പുറമെ തമിഴി ലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് മീരയെ തേടിയെത്തുന്നത്.

 

ബിജു മേനോന്‍ പ്രധാന വേഷത്തിലെത്തിയ ഒരു തെക്കൻ തല്ലുകേസ് ആണ് നിമിഷ യുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചേര യാണ് നിമിഷയുടെ അടുത്ത പ്രോജക്ട്. റോഷൻ മാത്യുവാണ് ചേരയിൽ നായകനായി എത്തുന്നത്.