കൂട്ടിക്കൽ: മീനച്ചിൽ ഈസ്റ്റ് അർബ്ബൺ ബാങ്കിന്റെ നവീകരിച്ച കൂട്ടിക്കൽ ശാഖ പി സി ജോർജ് എംഎൽഎ ഉൽഘാടനം ചെയ്തു.ബാങ്ക് ചെയർമാൻ കെ എ ഫ് കുര്യൻ കളപ്പുരയ്ക്കൽ പറമ്പിൽ അധ്യക്ഷനായി. വൈസ് ചെയർമാൻ അഡ്വ.ഷോൺ ജോർജ് സ്വാഗതം പറഞ്ഞു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട്  ജസി ജോസ്, സി പി ഐ എം കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി പി കെ മ്പണ്ണി, റോയി കപ്പലുമാക്കൽ, സുഷമ സാബു, നിയാസ് പാറയിൽ പുരയിടം, അഡ്വ: ജോർജ് സെബാസ്റ്റൻ, സജി കൂരിക്കാട്ട്, ബഷിർ ,സണ്ണി കദളി കാട്ടിൽ എന്നിവർ സംസാരിച്ചു.