കാഞ്ഞിരപ്പള്ളി കാളകെട്ടി ജെസിഐ കാളകെട്ടി ടൗൺ ചാപ്റ്ററിൻ്റെ ആഭിമുഖ്യ ത്തി ൽ ഭാരതീയ ചികിത്സാ കേന്ദ്രം കോട്ടയം ജില്ല, കാഞ്ഞിരപ്പള്ളി ആയുഷ് പ്രൈമറി ഹെൽത്ത് സെൻ്റർ എന്നിവയുടെ സഹകരണത്തോടെ ജെ സി ഐ കാളകെട്ടി ടൗൺ ചാപ്റ്റർ ഹാളിൽ 2023 മാർച്ച് 3 വെള്ളിയാഴ്ച രാവിലെ 9 മുതൽ 1 വരെ സൗജന്യ ആയു ർവേദ മെഡിക്കൽ ക്യാമ്പ് നടക്കും. ചാപ്റ്റർ പ്രസിഡൻ്റ് ജിസ് ജെയിംസ് മുണ്ടമറ്റത്തി ൻ്റെ അദ്ധ്യക്ഷതയിൽ ജെ സി ഐ സോൺ പ്രസിഡൻ്റ് വി. ശ്യാംകുമാർ ക്യാമ്പ് ഉദ്ഘാ ടനം ചെയ്യും.
കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ, ജീവിതശൈലീ രോഗങ്ങൾ, വേനൽക്കാല രോ ഗങ്ങൾ മുതലായവയ്ക്ക് സൗജന്യ ചികിത്സയും മരുന്ന് വിതരണവും ക്യാമ്പിൽ ലഭ്യ മാണ്. പേര് രജിസ്റ്റർ ചെയ്യുന്നതിനും അന്വേഷണങ്ങൾക്കും -9447867725, 9447601351,
9447506867