മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി പരാതി
കാഞ്ഞിരപ്പള്ളി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാധ്യമ പ്രവര്‍ത്തകനെ യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. എ.സി.വി. ന്യൂസ് ക്യാമാറാമാന്‍ രതീഷ് മറ്റത്തിലിനെയാണ് യുവാവ് മര്‍ദ്ദിച്ചത്. തലക്ക് പരിക്കേറ്റ രതീഷ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചൊവ്വാഴ്ച രാത്രി എട്ടരയോടെ കുരിശുങ്കല്‍ കവലയിലാണ് സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന രതീഷ് സാധനം വാങ്ങുന്നതിനായി റോഡ് അരിക് ചേര്‍ത്ത് സ്‌കൂട്ടര്‍ നിറുത്തിയപ്പോള്‍ പിന്നാലെ എത്തിയ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു. ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകനെ കാറില്‍ സഞ്ചരിച്ചിരുന്ന പഞ്ചായത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടലിലെ ജീവനക്കാരനായ കൃഷ്ണകുമാറും ഒപ്പമുണ്ടായിരുന്ന യുവാവും ചേര്‍ന്ന് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് കൃഷ്ണകുമാറിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.