കാഞ്ഞിരപ്പള്ളി താലൂക്കിലെ പത്ര ദൃശ്യ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ മീഡി യ സെന്ററിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ മുഖ്യപ്രഭാഷണം നടത്തി.

വിവിധ മേഖലകളില്‍ സമഗ്രസംഭാവന നല്‍കിയ ഫാ. റോയി മാത്യു വടക്കേല്‍, ജോഷി മംഗലം, ഫാ. ആന്റണി നിരപ്പേല്‍, ബിസ്മി ബിനു എന്നിവരെ യോഗത്തില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ് പ്രസിഡന്റുമാരായ കെ.എസ് രാജു, ബിനു സജീവ്, പഞ്ചായത്തംഗം ജോഷി അഞ്ചനാട്ട്, അജീഷ് തേക്കിലക്കാട്ടിൽ, രതീഷ് മറ്റത്തിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നാടന്‍പാട്ട് അരങ്ങേറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെ അനുവദിച്ച 17 ലക്ഷം രൂപാ വിനിയോഗിച്ചാണ് മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.