പന്തളത്തു എം.ഡി.എം.എ. ലഹരിമരുന്ന് പിടികൂടിയ കേസിൽ കാഞ്ഞിരപ്പള്ളി സ്വ ദേശിയടക്കം രണ്ട് യുവാക്കൾ പിടിയിൽ. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ ഫയർ സ്റ്റേഷ നുസമീപം തേനാമാക്കൽ റമീസ് മനോജ് (23), തൃശ്ശൂർ ചാലക്കൽ തോളൂർ പറപ്പൂർ മുള്ളൂർ കുണ്ടുകാട്ടി ൽ കുഞ്ഞ് (യുവരാജ് -22) എന്നിവരാണ് പിടിയിലായത്. റമീസ് ഏഴാംപ്രതിയും യുവ രാജ് എട്ടാംപ്രതിയുമാണ്.

റമീസിന്റെ കാഞ്ഞിരപ്പള്ളി ബാങ്ക് ശാഖയിലെ അക്കൗണ്ടിൽ ആറുമാസത്തിനിടെ നടന്നത് 37,21,674 രൂപയുടെ ഇടപാടാണ്. ഇതേകാലയളവിൽ യുവരാജിന്റെ തൃശ്ശൂർ ചിറ്റിലപ്പള്ളി ബാങ്ക് അക്കൗണ്ടിലെ ഇടപാട് 60,68,772 ലക്ഷവും, തൃശ്ശൂരിലുള്ള ശാഖ യിലെ ഇടപാട് 17,52,297 രൂപയുടേതുമാണ്.

യുവരാജ് ബെംഗളുരുവിൽ ബി.ബി.എ. പഠനം കഴിഞ്ഞ് നാട്ടിൽ‌പോയി വന്ന് കച്ചവട ത്തിൽ ഏർപ്പെടുകയായിരുന്നു. ആഡംബരജീവിതം നയിക്കുകയും മുന്തിയ ഇനം വാ ഹനങ്ങൾ സ്വന്തമാക്കുകയും ചെയ്തെന്നും അന്വേഷണത്തിൽ കണ്ടെത്തി. പന്തളം പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, എസ്.ഐ. മാരായ ശ്രീജിത്ത്, നജീബ്, ഡാൻസാഫ് എസ്.ഐ. അജി സാമുവൽ, സി.പി.ഒ. സുജിത്, പന്തളം പോലീസ് സ്റ്റേഷനിലെ ശരത്, നാദിർഷാ, രഘു, അർജുൻ കൃഷ്ണൻ, ജില്ലാ സൈബർ സെല്ലിലെ എസ്.സി.പി.ഒ. ആർ.ആർ. രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.