ഈ മാസം 7ന് വയനാട് ജില്ലയിലെ വൈത്തിരിയിൽ പോലീസ് വെടിവെയ്പ്പിൽ കൊല്ല പ്പെട്ട മാവോയിസ്റ്റുകളിലെ കബനീ ദളം നേതാവ് സി.പി ജലീലിന് ഐക്യ ദാർഢ്യം പ്ര ഖ്യാപിച്ച് പൊൻകുന്നത്ത് പോസ്റ്റർ. പൊൻകുന്നം ഗ്രാമദീപം പ്രദേശത്താണ് ഭീഷണി മു ഴക്കി കൈയെഴുത്ത് പോസ്റ്റ്ർ പ്രത്യക്ഷപ്പെട്ടത്.

ജലീലിന്റെ മരണം പൊറുക്കില്ല ഒരിക്കലും എന്നഴുതിയ പോസ്റ്റർ മാവോയിസ്റ്റുകൾ എന്ന പേരിലാണ് ഗ്രാമദീപം പ്രദേശത്ത് എഴുതി ഒട്ടിച്ചിരിക്കുന്നത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം പൊൻകുന്നം പോലീസ് സ്റ്റേഷനതിർത്തിയിലാണ് നടന്നത്.സംഭവം പോലീസ് ഒതുക്കി വെച്ചിരിക്കുകയാണങ്കിലും കേസെടുത്ത് ഊർജ്ജിത അന്വേഷണം നടന്നു വരികയാണ്.