കാഞ്ഞിരപ്പള്ളി: വിശ്വാസ വളര്‍ച്ചയുടെ ജീവവായു അനുദിന കുടുംബ പ്രാ ര്‍ത്ഥനയാണെന്ന് മാര്‍ ജോസ് പുളിക്കല്‍.കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേ ദിയുടെ വാര്‍ഷിക സമ്മേളനം പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയ ത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശാരീരിക തലത്തിലും ആദ്ധ്യാത്മിക തലത്തിലും സൈബര്‍ ലോകത്തിലും തങ്ങളും കു ടുംബങ്ങളും സുരക്ഷിതരായിരിക്കാന്‍ എല്ലാ അമ്മമാരും ജാഗ്രത ഉള്ളവരാ യിരിക്കണമെന്ന് മാര്‍ ജോസ് പുളിക്കല്‍ ഉദ്‌ബോധിപ്പിച്ചു.

രൂപതാ പ്രസിഡന്റ് ഷീല കുഞ്ചെറിയ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തി ല്‍ ഫാ.ഫിലിപ്പ് വട്ടയത്തില്‍, ഫാ.ജോസഫ് കൊച്ചുവീട്ടില്‍,ജിജി പുളിയംകു ന്നേല്‍,അനില കൂടപ്പുഴ എന്നിവര്‍ സംസാരിച്ചു.മാതൃവേദിയുടെ 2019 പ്രവ ര്‍ത്തന വര്‍ഷത്തെ ആപ്തവാക്യവും ലോഗോയും പൊടിമറ്റം പള്ളി വി കാരി ഫാ.ഡാര്‍വ്വിന്‍ വാലുമണ്ണേല്‍ പ്രകാശനം ചെയ്തു. അമ്മമാര്‍ വിവി ധ കലാപരിപാടികള്‍ അവതരിപ്പിച്ചു.2018ലെ മാതൃകാ ഫൊറോനാകള്‍ ക്കും, ഇടവകകള്‍ക്കുമുള്ള ട്രോഫികള്‍ വാര്‍ഷിക സമ്മേളനത്തില്‍ വച്ച് വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള ഭാരവാഹികള്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തു.