മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി സ്ഥാപക ഡയറക്ടര്‍ ഫാ. മാത്യു വടക്കേമുറി യി ലിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു.മികച്ച ക്ഷീ ര കര്‍ഷകന് കാഷ് അവാര്‍ഡും ഫലകവും, ക്ഷീര സംഘത്തിന് മൊമെന്റോയും നല്‍കി. മലനാട് ക്ഷീര കര്‍ഷകരുടെ മക്കളില്‍ കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ വിദ്യാര്‍ഥിക്കും എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷ യങ്ങ ള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കും കാഷ് അവാര്‍ഡുകള്‍  വിതരണം ചെയ്തു.

മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തോടനു ബന്ധിച്ചു നടന്ന ചടങ്ങില്‍  കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും  മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ പ്രസിഡന്റുമായ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാ ക്കല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ അധ്യ ക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ജയകുമാര്‍ മന്നത്ത്, സാജന്‍ എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.