കാഞ്ഞിരപ്പള്ളി: ജനജീവിതത്തിന് മേൽ കാട്ടുതീ പോലെ പടരുന്ന കോറോണ വൈറസ് ബാധ നാട്ടിൽ ആശങ്ക വിതക്കുമ്പോൾ വെറുതേയിരിക്കാതെ തങ്ങളാലാവുന്ന വിധത്തിൽ സുരക്ഷാ പ്രതിരോധമൊരുക്കുകയാണ് ഒരു നാട്.പുതുമയേറിയ സാമൂഹിക സന്നദ്ധ പ്ര വർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിലെ കുടുംബശ്രീ അംഗങ്ങളുടെയും, പൊതുപ്രവർത്തകരുടെയും നേതൃത്വത്തിലാണ് കോറോ ണ വൈറസിനെ ചെറുക്കാനാവശ്യമായ മാസ്കുകൾ നിർമിച്ച് നൽകുന്നതുൾപ്പെടെയുള്ള രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെ മാതൃകപരമായി നടന്ന് വരുന്നത്.

കോറോണ ആശങ്കയുണർത്തിയ ആദ്യ നാളുകളിൽ തന്നെ മാസ്കിന് വിപണിയിൽ വലി യ ദൗർലഭ്യമാണ് ഉണ്ടായത്. കിട്ടിയാൽ തന്നെ അമിത വില നൽകേണ്ടിയും വന്ന സാഹ ചര്യത്തിലാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം കൂടിയായ വാർഡ് അംഗം എം.എ .റിബിൻ ഷായുടെ അഭ്യർത്ഥന ഏറ്റെടുത്ത് കുടുംബശ്രീ സിഡിഎസ് അംഗം ദീപ്തി ഷാജി യുടെ നേതൃത്വത്തിൽ ഊർജ്വസലരായ ഒരു കൂട്ടം കുടുംബശ്രീ അംഗങ്ങൾ മാസ്ക് നിർമാ ണമാരംഭിച്ചത്.നാട്ടിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ നസീർ കരിപ്പായിൽ, റി യാസ് കാൾടെക്സ്, ഷാജുദ്ദീൻ തുടങ്ങിയവർ തുണി ഉൾപ്പെടെ സ്പോൺസർ ചെയ്ത് പ്രോൽസാഹനവുമായെത്തി.

കൊടുവന്താനം ജമാഅത്ത് പ്രസിഡണ്ട് നസീർ കരിപ്പായിലും, ജമാ അത്ത് കമ്മറ്റിക്കാരും മാസ്ക് തയ്ക്കാനായി പള്ളി ഹാൾ തന്നെ വിട്ടു നൽകി. കാഞ്ഞിരപ്പള്ളി പട്ടണ ഹൃദയം ഉൾപ്പെടുന്നവാർഡിലെ നൂറ് കണക്കിന് വ്യാപാര സ്ഥാപനങ്ങൾക്കും, അഞ്ഞൂറോളം കു ടുംബങ്ങൾക്കും സൗജന്യമായി മാസ്കുകൾ വിതരണം ചെയ്യാനാണ്  ആലോചിച്ചിരുന്ന തെങ്കിലും കേട്ടറിഞ്ഞും, കണ്ടറിഞ്ഞും വിവിധ പ്രദേശങ്ങളിൽ നിന്ന് ആവശ്യക്കാരുടെ വിളിയെത്തി.തുടർന്ന് സർക്കാരിന്റെ മുൻകരുതൽ നിർദ്ദേശങ്ങൾ കൂടി അനുസരിച്ചും, മാസ്കിന്റെ എണ്ണം വർദ്ധിപ്പിക്കാനും  നിർമാണം   കുടുംബശ്രീ അംഗങ്ങളുടെ വീടുകൾ കേന്ദ്രീകരിച്ചായി.ചെറിയ തയ്യൽക്കൂലിയും, തുണി വിലയും മാത്രം ഈടാക്കി ന്യായമാ യ വിലയിൽ വിപണനവും ആരംഭിച്ചു.

കടുത്തുരുത്തി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.ജയകൃഷ്ണൻ ആവശ്യപ്പെട്ട തനുസരിച്ച് ആദ്യഘട്ടത്തിൽ എഴുനൂറ് മാസ്കുകൾ നിർമിച്ച് നൽകി.കാഞ്ഞിരപ്പള്ളി ജന റൽ ആശുപത്രി, പോലീസ് സ്‌റ്റേഷൻ, താലൂക്ക് സപ്ലെ ഓഫീസ്, പ്രാഥമികാരോഗ്യ കേ ന്ദ്രം, കെഎസ്ഇബി, ആയുർവേദ ആശുപത്രി, പഞ്ചായത്ത് ഓഫീസ്, സിവിൽ സപ്ലെസ് സൂപ്പർ മാർക്കറ്റ്, തുടങ്ങി  ജനങ്ങളുമായി ഏറ്റവുമടുത്ത് ഇടപഴകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സൗജന്യമായി മാസ്കുകൾ നൽകി. സാമൂഹിക പ്രതിബദ്ധത തെളിയിക്കു കയും ചെയ്തു ഈ കുടുംബശ്രീ പ്രവർത്തകർ. വാർഡിലെ പതിമൂന്ന് കുടുംബശ്രീയിലെ പ്രവർത്തകരാണ് മാസ്കുകൾ നിർമിക്കുന്നത്.സാഹചര്യത്തിന്റെ ഗൗരവം മനസിലാ ക്കിയ കുടുംബാംഗങ്ങൾ എല്ലാ പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്.

ചെറിയ വരുമാനവും ഇത് വഴി ലഭിക്കുന്നത് പണിയില്ലാത്ത ഈ സമയത്ത് ഏറെ സ ഹായകരമാണന്ന് കുടുംബശ്രീ പ്രവർത്തകർ പറയുന്നു.നിർമിച്ച മാസ്കുകൾ വാർഡി ലെ താമസക്കാർക്ക് എത്തിച്ച് നൽകുന്ന പരിപാടിയും നടന്ന് വരികയാണ്.വാർഡ്‌ മെം ബറുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് വോളണ്ടിയർമാരാണ് വീടുകളിലെ ത്തി കുടുംബാംഗങ്ങൾക്ക് മാസ്കും, ഒപ്പം രോഗ പ്രതിരോധ ശേഷി കൂട്ടാനുള്ള ആയുർ വേദ മരുന്നും, ബോധവൽക്കരണ നോട്ടീസും നൽകുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ഇട പെടാൻ പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരും വാർഡിൽ സജ്ജമാണ്.