കാഞ്ഞിരപ്പള്ളി :കങ്ങഴ മുസ്‌ലിം ജമാഅത്തിന്റെ പരിധിയിലുള്ള ഇടയിരിക്കപ്പുഴ മസ്ജിദിനും ചാരംപറമ്പ് മസ്ജിദിനും നേരെ സാമൂഹ്യ വിരുദ്ധർ നടത്തിയ അക്രമത്തിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ല കമ്മിറ്റി അപലപിച്ചു.മസ്ജിദുകൾക്ക് നേരെ നടത്തിയ അക്രമം ഒരുനിലക്കും നീതീ കരിക്കാനാവില്ല. അധികാരികൾ ഉടൻ തന്നെ യഥാർത്ഥ പ്രതികളെ കണ്ടെത്തി നിയമ  നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ EA. അബ്ദുന്നാസർ മൗലവി അൽ കൗസരി ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി PS നാസിറുദ്ധീൻ മൗലവി പാറത്തോട്, ലജ്നത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് KA. ഹബീബ് മുഹമ്മദ്‌ മൗലവി, സെക്രട്ടറി VA. സഫറുള്ള മൗലവി.താഹാ മൗലവി എരുമേലി,കങ്ങഴ ചീഫ് ഇമാം ഷെഫീഖ് മാന്നാനി, വായ്പൂര് മേഖല പ്രസിഡ ന്റ് അബ്ദുൽ റസ്സാഖ് മൗലവി എന്നിവർ സ്ഥലം സന്ദർശിച്ചു.
അബ്ദുൽ ജലീൽ മൗലവി, ഹബീബുള്ള മൗലവി, ജമാഅത്ത് ഭാരവാഹികളായ മുഹ മ്മദ്‌ റാഫി, നാസർ കങ്ങഴ, നിയാസ് വടക്കേൽ എന്നിവർ ചേർന്ന് സന്ദർശക സംഘ ത്തെ സ്വീകരിച്ച് അക്രമ വിവരം വിശദീകരിച്ചു.