കാഞ്ഞിരപ്പള്ളി : ഇന്ത്യന്‍ ഭരണഘടന ഔപചാരികമായി അംഗീകരിക്കപ്പെട്ടതിന്‍റെ ഏഴ് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാകുന്നതിന്‍റെ ഭാഗമായി ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂ ളിന്‍റെയും  കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റിയുടെയും ആഭിമുഖ്യ ത്തില്‍ ഇന്ത്യന്‍ ഭരണഘടന സപ്തതി ആഘോഷവും ബി.ആര്‍. അംബേദ്കര്‍ അനുസ്മരണവും നടത്തി.

1949 നവംബര്‍ 26-ന്‍റെ ഓര്‍മ്മ പുതുക്കിക്കൊണ്ട്  ആരംഭിച്ച  ഭരണഘടനാ സെമിനാര്‍ റബ്ബര്‍ ബോര്‍ഡ്  മെമ്പര്‍ അഡ്വ. സോണി തോമസ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡന്‍റ് അഡ്വ. സാജന്‍ കുന്നത്ത് അദ്ധ്യക്ഷത വഹിക്കുകയും ഭരണഘടനാ ആമുഖ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പ്രിന്‍സിപ്പാള്‍ സി. ലിറ്റില്‍ ജോസ്, വൈസ് പ്രിന്‍സിപ്പാള്‍ സി. ലിനറ്റ്, പി.ടി.എ വൈസ് പ്രസിഡന്‍റ് ഷാബോച്ചന്‍ മുളങ്ങാശ്ശിരില്‍ എന്നിവര്‍ പ്രസംഗിച്ചു.