കണമല : പാലക്കാട് സ്വദേശികൾ സഞ്ചരിച്ച മാരുതി വാൻ ശബരിമല പാതയിലെ കണമലക്ക് സമീപം എരുത്വാപ്പുഴ അടിമാലി കയറ്റത്തിൻറ്റെ തുടക്കത്തിലെ വളവിൽ നിയന്ത്രണം തെറ്റി അപകടം. വാഹനത്തിലുണ്ടായിരുന്ന ആറ് പേർക്ക് പരിക്കുകളേ റ്റു.12 ന് ശനിയാഴ്ച പുലർച്ചെ 4.45 ഓടെയായിരുന്നു അപകടം. സമീപവാസിയും റിട്ടയേർഡ് എസ് ഐ യുമായ പന്നാംകുഴിയിൽ ആൻറ്റണിയും ഭാര്യ എൽസമ്മ ടീച്ചറും അയൽവാസികളുമാണ് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്.

പരിക്കേറ്റവരെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ആൻറ്റണിയുടെയും അതുവഴി വന്ന മറ്റൊരാളുടെയും കാറുകളിൽ മുക്കൂട്ടുതറയിലെ അസീസ്സി ആശുപത്രിയിലെത്തിച്ച് പ്രാഥ മിക ചികിത്സ നൽകി. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശി പ്പിക്കുകയായിരുന്നു. പരിക്കേറ്റവർ അപകടനില തരണം ചെയ്തെന്ന് ബന്ധുക്കൾ പറ ഞ്ഞു.

കണമലയിൽ കെഎസ്ആർടിസി എരുമേലി സെൻറ്ററിലെ ഡ്രൈവർ സന്തോഷിൻറ്റെ വീട്ടി ലേക്ക് വരികയായിരുന്ന പാലക്കാട് സ്വദേശികളായ ബന്ധുക്കളാണ്അപകടത്തിൽപെട്ടത്. അടിമാലി വളവിൽ നിയന്ത്രണം തെറ്റിയ മാരുതി ഓമ്നി വാൻ കലുങ്കിലെ കുഴിയിലേ ക്ക് മറിയുകയും തുടർന്ന് മരത്തിലിടിച്ച് നിൽക്കുകയുമായിരുന്നു. ഡ്രൈവിംഗിനിടെ ഉറങ്ങിയതാകാം അപകടത്തിലെത്തിയതെന്ന് പറയുന്നു.