വാഴൂര്‍ ബ്ലോക്കിനു കീഴില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ആരംഭിച്ച നേരങ്ങാടി കള്‍ വിജയവഴിയില്‍. ബ്ലോക്കിനു കീഴിലുളള  എല്ലാ പഞ്ചായത്തുകളിലും ആഴ്ചയില്‍ ഒരിക്കല്‍ നടത്തുന്ന നേരങ്ങാടികളാണ് കാര്‍ഷിക മേഖലയില്‍ ഉണര്‍വ്വു സൃഷ്ടിച്ചിരിക്കു ന്നത്.
തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ യഥാക്രമം വാഴൂര്‍, ചി റക്കടവ്, കങ്ങഴ, നെടുംകുന്നം, വെള്ളാവൂര്‍, കറുകച്ചാല്‍ പഞ്ചായത്തുകളിലാണ് നേര ങ്ങാടികള്‍ നടത്തുന്നത്. ത്രിതല പഞ്ചായത്തുകളുടെയും കൃഷി വകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെയും മേല്‍നോട്ടത്തില്‍ കര്‍ഷകരുടെ നേതൃത്വത്തിലുള്ള സമി തിക്കാണ് നേരങ്ങാടിയുടെ നടത്തിപ്പു ചുമതല.
വില്‍ക്കാനുള്ള ഉത്പന്നങ്ങള്‍ രാവിലെ എട്ടിന് കര്‍ഷകര്‍ വിപണി സ്ഥലത്ത് എത്തിക്കും. ചില്ലറ വില്‍പ്പനയ്ക്കുശേഷം പരസ്യലേലം ആരംഭിക്കും. കര്‍ഷകര്‍ നിശ്ചയിക്കുന്ന തുക യ്ക്കാണ് ലേലം ആരംഭിക്കുന്നത്.
നേരങ്ങാടിയിലെത്തുന്ന വിഭവങ്ങളില്‍ എഴുപതു ശതമാനവും നാടന്‍ ഏത്തക്കുലകളാ ണ്. പച്ചക്കറികള്‍, കൂവ, കപ്പ, ചേന, ചേമ്പ്, കാച്ചില്‍, മാങ്ങായിഞ്ചി, തഴുതാമ, ശതാ വരി കിഴങ്ങ് തുടങ്ങിയവയും ലഭ്യമാണ്.
ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും വ്യാപാരികള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ നേരങ്ങാടി കളില്‍ എത്തുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.46 കോടി രൂപയുടെ വിറ്റുവരവാ ണ് നേരങ്ങാടികള്‍ കൈവരിച്ചത്. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് നേരങ്ങാടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിപണികള്‍ക്കാവശ്യമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നല്‍കി യിട്ടുണ്ട്. 2014 ല്‍ വാഴൂര്‍ പഞ്ചായത്തില്‍ ആരംഭിച്ച വിപണി അഞ്ചു വര്‍ഷത്തിനു ശേ ഷം മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. സുസ്ഥിര പ്രവര്‍ത്തന ങ്ങള്‍ കണക്കിലെടുത്ത് വാഴൂരിനെ നേരങ്ങാടി ബ്ലോക്കായി പ്രഖ്യാപിച്ചിരുന്നു.