കാഞ്ഞിരപ്പള്ളി: മാനസീക വളര്‍ച്ച കുറവുള്ളയാളെ തൊഴിലിടത്ത് സ്ഥാപന ഉടമയും ജീവനക്കാരനും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.പിണ്ണാക്കനാട് സൂര്യാ ഗ്യാസ് ഏജന്‍സി യില്‍ ലോറിയില്‍ സഹായിയായി ജോലി ചെയ്തിരുന്ന ഇടക്കുന്നം പള്ളിമുക്ക് ഭാഗം കു രിപ്പാറയില്‍ യാസ്സര്‍ അരാഫത്ത് എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. യാസ്സറിന്റെ ഭാര്യയാ ണ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പറയുന്നതിങ്ങനെ: കഴിഞ്ഞ 11ന് സ്ഥാപന ഉടമ ക്യാബനിലേക്ക് വിളിച്ച് വരുത്തി യാസ്സറിനെ മര്‍ദ്ദിക്കുകയായിരുന്നു.

പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ജീവനോടെയുണ്ടങ്കിലല്ലെ പരാതിപ്പെടു എന്ന് ഭീക്ഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മര്‍ദ്ദിച്ച സംഭവം പുറത്ത് പറഞ്ഞാല്‍ കുടുംബമടക്കം കത്തിക്കുമെന്നും ഭീക്ഷണിപ്പെടുത്തി. മാനസീക വളര്‍ച്ച കുറഞ്ഞ ഇയാള്‍ ഭയം മൂലം വീട്ടില്‍ മര്‍ദ്ദനമേറ്റ കാര്യം അറിയിച്ചില്ല. പീന്നീട് വീട്ടുകാര്‍ ദേഹത്തെ പരിക്ക് കാണുകയും മൂക്കിലൂടെ രക്തം വരുകയും ചെയ്തതോടെ കാര്യം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത്.

തുടര്‍ന്ന് തിടനാട് പോലീസ് സറ്റേഷനില്‍ ഇവര്‍ പരാതി നല്‍കി. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് യാസ്സര്‍. വര്‍ഷങ്ങളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയും നടത്തി വരികയായിരുന്നു ഇയാള്‍.