കാ​ഞ്ഞി​ര​പ്പ​ള്ളി: ഡി​വൈ​എ​ഫ്ഐ പൊ​ൻ​കു​ന്നം മേ​ഖ​ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ആ​ശു​പ​ത്രി​യി​ലെ എ​ക്‌​സ്റേ യൂ​ണി​റ്റ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​പ്പി​ക്കു​ക, ആം​ബു​ല​ൻ​സ് സൗ​ക​ര്യം എ​ർ​പ്പെ​ടു​ത്തു​ക, മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക, ഒ​പി സ​മ​യ​ത്ത് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം നി​ർ​ബ​ന്ധ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണു മാ​ർ​ച്ച് ന​ട​ത്തി​യ​ത്.കു​ന്നും​ഭാ​ഗ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ആ​ശു​പ​ത്രി​പ​ടി​ക്ക​ൽ പോ​ലീ​സ് ത​ട​ഞ്ഞു. വാ​ഴൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി വി.​ജി. ലാ​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ദീ​പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​സ്. സേ​തു​നാ​ഥ്, മേ​ഖ​ലാ സെ​ക്ര​ട്ട​റി ബി. ​ഗൗ​തം സു​രേ​ഷ് കു​മാ​ർ, എം.​എം വി​ശാ​ന്ത്, ബി​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ബാ​ബു, ആ​രു​ൺ ബേ​ബി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.