എരുമേലി :  സിപിഎം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ നേതൃ ത്വത്തിൽ   എരുമേലി ഫോറസ്റ്റ് റെയിഞ്ച് ഓഫിസിലേക്ക്  മാർച്ചും ധർണയും നടന്നു. സമരത്തിന് കാരണം യുഡിഎഫിൻറ്റെ ജനദ്രോഹമാണെന്ന് മാർച്ചും ധർണയും ഉത്ഘാ ടനം ചെയ്ത് സമിതി സംസ്ഥാന സെക്രട്ടറി ഇ എം ശങ്കരൻ പറഞ്ഞു. ഭരണം മാറി ഇടത് പക്ഷമായിട്ടും ഭരണത്തിലെ മേലാളൻമാർ അറിഞ്ഞിട്ടില്ല. മാവ്, പ്ലാവ്, മരുതി, ചടച്ചി, ഇരുപൂൾ എന്നിവ സ്വന്തം വീട്ടാവശ്യത്തിന്  2016 ലെ വനാവകാശ നിയമ പ്രകാരം മുറിക്കാൻ അനുവദിക്കണം.
ചുരുങ്ങിയത് ഒരു ഏക്കർ ഭൂമി ഭൂരഹിതർക്കും നാമമാത്ര ഭൂമിയുളളവർക്കും നൽക ണം. അന്യാധീനപ്പെട്ട ഭൂമിക്ക് പകരം ഭൂമി നൽകണം.  കൈവശ ഭൂമിക്ക് പട്ടയം നൽക ണം. എപിഎൽ, ബിപിഎൽ നോക്കാതെ എല്ലാ ആദിവാസികൾക്കും ചികിത്സാ പദ്ധതി നടപ്പിലാക്കണം. മെച്ചപ്പെട്ട വിദ്യാഭാസം നൽകണം. കുടിവെളളം നൽകണം. വൈദ്യുതി നൽകണം. ഗതാഗത സൗകര്യം നൽകണം. വാസയോഗ്യമായ വീട് നൽകണം. കാട്ടു മൃഗ ങ്ങളിൽ നിന്ന് സംരക്ഷിക്കണം. നഷ്ട പരിഹാരം നൽകണം. കടങ്ങൾ എഴുതി തളളണം. ഉപാധികൾ പാടില്ല.
തൊഴിൽ നൽകണം. സ്വകാര്യ മേഖലയിൽ സംവരണം നൽകണം. ആദിവാസി മേഖലക ളിലെ പാറമടകൾ പൂട്ടണം. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് അദ്ദേഹം പറഞ്ഞു.  ജില്ലാ പ്രസിഡൻറ്റ് കെ പി മന്മഥൻ, പി ജെ ജോർജ്, പ്രസന്നൻ, സെയിൻ രാജ്, പി കെ സുധാകരൻ, ടി എസ് കൃഷ്ണകുമാർ, ടി പി തൊമ്മി, എം വി ഗിരീഷ് കുമാർ, പി കെ ബാബു, സോമൻ തെരുവത്ത് തുടങ്ങിയവർ പ്രസംഗിച്ചു.