ഓൾ കേരള ഗവൺമെന്റ് കോട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ട റിയേറ്റിനു മുന്നിൽ നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എ.കെ.ജി. സി.എ താലൂക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി. സർക്കാരിന്റെ കരാറുകാരുടെ മേലുള്ള അവഗണനക്കെത്തിരെയള്ള മാർ ച്ച്, കരാറുകാരുടെ കുടിശിഖ അനുവദിക്കുക, ട്രഷറി സ്തംഭനം ഒഴിവാക്കുക, കേപ്പബി ലിറ്റി സർട്ടിഫിക്കറ്റ് ഒഴിവാക്കുക, സെക്യൂറിട്ടി കാലാവധി വർദ്ധിപ്പിച്ചത് ഒഴിവാക്കുക, ഒരു കോടി രൂപ വരെയുള്ള വർക്കുകൾക്ക് ഡിപ്പാർട്ട്മെന്റ് ടാർ നൽകുക, എൽ. എസ്. ജി.ഡി കരാറുകാർ ടാർ വാങ്ങിയാൽ ബിൽ പ്രകാരമുള്ള തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണയും മാർച്ചും.

കാഞ്ഞിരപ്പളളി പഞ്ചായത്ത് ഓഫീസ് പടിക്കൽ നിന്നും ആരംഭിച്ച മാർച്ച് കാഞ്ഞിരപ്പ ളളി മിനി സിവിൽ സ്റ്റേഷൻ പടിക്കൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉത്ഘാടനം ചെയ്തു. യോഗ ത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഐ ഷമീർ, എ.കെ.ജി.സി.എ താ ലൂക്ക് പ്രസിഡന്റ് രാജു നെല്ലാംതടം, ടോമി പന്തലാനി, പി.ടി മാത്യു പുൽതകിടിയേൽ, പി.എം ഹരിദാസ്, മാത്യു തോമസ്, ജോയി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.