പൂഞ്ഞാര്‍ എരുമേലി സംസ്ഥാന പാതയില്‍ കോരുത്തോട് കവലയ്ക്ക് സമീപം പാത യോരത്ത് നില്‍ക്കുന്ന ഉണങ്ങിയ മരം അപകടഭീഷണിയാകുന്നു. മരം ഏതു നിമിഷ വും നിലം പതിക്കാവുന്ന അസ്ഥയിലാണ്. കോരുത്തോട് കവലയ്ക്ക് സമീപം പഴയ എ രുമേലി വടക്ക് വില്ലേജ് ഓഫീസ് കെട്ടിട സ്ഥലത്ത് നില്‍ക്കുന്ന ആഞ്ഞിലി മരമാണ് വാഹനയാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ഭീഷ ണിയായിരിക്കുന്നത്.

ആഴ്ചകള്‍ക്ക് മുന്പ് ഉണങ്ങിയ മരത്തിന്റെ വലിയ ഒരു ശിഖരം റോഡിലേക്കു വീണി രുന്നു. പാതയിലൂടെ ഈ സമയം യാത്ര ചെയ്തിരുന്ന കാര്‍ യാത്രക്കാര്‍ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴയ്‌ക്കൊപ്പമെത്തിയ കാ റ്റില്‍ മരം വീഴുമെന്ന ഭയത്തോടെയാണ് സമീപവാസികളും വ്യാപരികളും കഴിഞ്ഞു കൂടിയത്.

എരുമേലി വടക്ക് വില്ലേജ് ഓഫീസ് കെട്ടിടം പുതിയ കെട്ടിടത്തിലേക്കു മാറിയതോടെ പഴയ കെട്ടിട സ്ഥലത്ത് നില്‍ക്കുന്ന ഈ ഉണങ്ങിയ മരം വെട്ടിമാറ്റാന്‍ അധികാരികള്‍ മുതിരുന്നുമില്ല. ഒരു അപകടത്തിനായി കാത്തു നില്‍ക്കാതെ ഉണക്കമരം വെട്ടിമാറ്റണ ന്ന ആവശ്യം ശക്തമായിരിക്കുകയാണ്.