കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതാത്യക്ഷൻ മാർ മാത്യു അറയ്ക്കൽ പിതാവി ന്റെ എഴുപത്തി മൂന്നാം പിറന്നനാൾ ഡിസംബർ പത്തിന് . കേരളത്തിലെ കര്‍ഷര്‍ക്കു വേണ്ടിയും അല്‍മായ വിശ്വാസികള്‍ക്കുവേണ്ടിയും നിലകൊള്ളുന്ന മാര്‍ മാത്യു അറയ്ക്കല്‍ ആര്‍ഭാടങ്ങള്‍ ഒന്നുമിയില്ലാതെ തികച്ചും ലളിതമായാണ് തന്റെ പിറന്നാൾ ആഘോഷിക്കുന്നത്.കഴിഞ്ഞ 16 വർഷങ്ങളായി കോട്ടയം, ഇടുക്കി , പത്തനംതിട്ട ജില്ലകളിലായി രണ്ടു ലക്ഷത്തിലധികം വിശ്വാസികൾ ഉള്ള കാഞ്ഞിരപ്പള്ളി രൂപതയെ നയിച്ചുകൊണ്ടിരി ക്കുന്ന മാർ മാത്യു അറയ്ക്കൽ കാഞ്ഞിരപ്പള്ളിയുടെ സാമുദായിക സാംസ്‌കാരിക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് .