കാഞ്ഞിരപ്പള്ളി:  വായനയിലൂടെ  തനിക്ക് ലഭിച്ച ദൈവീക അറിവുകൾ സഭാമക്കൾക്ക് പകർന്നു നൽകിയ വ്യക്തിത്വമായിരുന്നു രൂപതയുടെ ദ്വതീയ മെത്രാൻ മാർ മാത്യു വട്ടക്കുഴിയുടേതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ  മാർ മാത്യു അറയ്ക്കൽ. രൂപത വിശ്വാസ പരിശീലന കേന്ദ്രത്തിന്‍റെ അഭിമുഖ്യത്തിൽ നടത്തിയ മാർ മാത്യു വട്ടക്കുഴി മെമ്മോറിയം സിമ്പോസിയം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ അറയ്ക്കൽ. ലക്ഷ്യബോധത്തോടെ സഭാനിയമങ്ങൾ സ്വന്തം ജീവിതത്തിൽ പാലിക്കുവാ നും ഇത്  മറ്റുള്ളവർക്ക് പകർന്നു നൽകാനും പരിശ്രമിച്ചു. കാനൻ നിയമങ്ങളെക്കുറിച്ച് വ്യക്തമായ പഠനം നടത്തി സഭയിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്ന് മറ്റുള്ളവരു മായി പങ്കുവച്ച്  നിയമ വ്യവസ്ഥയുണ്ടാക്കുകയും ചെയ്തു.
ജീവിതത്തിൽ നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ മാത്രമേ വളരുവാൻ കഴിയുകയുള്ളുവെന്നും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും വിഷമതകളും പരിഹരിച്ച്  മുന്നോട്ട് പോകാൻ എല്ലവരെയും മാർ മാത്യു വടക്കുഴി  പ്രത്സാഹിപ്പിച്ചിരുന്നുവെന്നും മാർ മാത്യു അറയ്ക്കൽ കൂട്ടിച്ചേർത്തു.
വികാരി ജനറാൾ ഫാ. ജസ്റ്റിൻ പഴയപറമ്പിൽ മോഡറേറ്ററായിരുന്നു. വിശ്വാസ പ്രതിസന്ധി, യുവജന വിശ്വാസ പരിശീലനം, പ്രാർഥന, മരിയഭക്തി, തുടങ്ങിയ മേഖലകളിൽ മാർ മാത്യു വട്ടക്കുഴിയുടെ സംഭാവനകളെക്കുറിച്ച് ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, വികാരി ജനറാൾ ഫാ. ജോർജ് ആലുങ്കൽ, കുമളി ഫൊറോന വികാരി  റവ.ഡോ. തോമസ് പൂവത്താനിക്കുന്നേൽ എന്നിവർ ചർച്ച ക്ലാസുകൾ നയിച്ചു. ഡയറക്ടർ ഫാ. അഗസ്റ്റിൻ പുതുപ്പറമ്പിൽ സ്വാഗതവും ജോൺസൺ വട്ടക്കുഴി നന്ദിയും പറഞ്ഞു. രൂപതാതല ലോഗോസ് വിജയികൾക്ക് മാർ മാത്യു അറയ്ക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.  രൂപതയിലെ  വിവിധ ഡിപ്പാർട്ടുമെന്‍റു ഡയറക്ടർമാർ, മറ്റുവൈദികർ , വിവിധ ഇടവകകളിലെ വിശ്വാസപരിശീകർ, യുവജന, സമർപ്പിതപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.