കാഞ്ഞിരപ്പള്ളി: കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞ് സമൂഹത്തിലും സഭയിലും ഇടപെടലുകള്‍ നടത്തിയ ക്രാന്തദര്‍ശിയായ ഇടയനാണ് മാര്‍ മാത്യു അറയ്ക്കലെന്ന് സീ റോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാ പ്പോലീത്ത. മാര്‍ മാത്യു അറയ്ക്കല്‍ന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി, മെത്രാഭിഷേ കത്തിന്റെ ഇരുപതാം വാര്‍ഷികം എന്നിവയോടനുബന്ധിച്ചുള്ള പരിശുദ്ധ കുര്‍ബാനയി ല്‍ വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്ത. അജ പാലനശുശ്രൂഷ ഫലപ്രദമാകത്തക്കവിധത്തില്‍ പുതിയ അജപാലനമേഖലകള്‍ കണ്ടെത്തു കയും സുചിന്തിതമായ അജപാലനപദ്ധതികളിലൂടെ സാമൂഹിക, രാഷ്ട്രീയ മേ ഖലകളെ ചേര്‍ത്ത് നിര്‍ത്തുന്ന സംയോജിത പ്രവര്‍ത്തനശൈലിയുടെ മാതൃക നല്‍കുവാനും അഭിവ ന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ന് കഴിഞ്ഞുവെന്നും മാര്‍ ജോര്‍ജ്ആലഞ്ചേരി അനുസ്മരിച്ചു.

കാഞ്ഞിരപ്പള്ളി കത്തീദ്രലില്‍ നടന്ന പരിശുദ്ധ കുര്‍ബാനയ്ക്കുശേഷം മഹൂജൂബിലി ഹാ ളില്‍ നടന്ന അനുമോദനസമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പു ളിക്കല്‍ സ്വാഗതം ആശംസിച്ചു. ദീര്‍ഘവീക്ഷണമുള്ള മാര്‍ മാത്യു അറയ്ക്കല്‍ന്റെ അജ പാലനശൈലി രൂപതയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ മുതല്‍ക്കൂട്ടാണെന്ന് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. മെത്രാഭിഷേകത്തിന്റെ രജതജൂബിലിവര്‍ഷത്തിലായിരിക്കുന്ന  മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്തയ്ക്ക് മാര്‍ ജോസ് പുളിക്കല്‍ ആശംസകള്‍ അ ര്‍പ്പിച്ചു. മാര്‍ മാത്യു അറയ്ക്കല്‍നെയും അദ്ദേഹത്തോടൊപ്പം പൗരോഹിത്യ സ്വീകരണ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന ഫാ.ആന്റണി കൊച്ചാങ്കല്‍, ഫാ.ജോയി ചിറ്റൂര്‍ എ ന്നിവരെ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീ ത്ത പൊന്നാടയണിയിച്ചു. പ്രത്യാശ പകരുകയും തണലേകുകയും ചെയ്യുന്ന അജപാലന ശൈലിയുടെ ഉടമയാണ് മാര്‍ മാത്യു അറയ്ക്കലെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാ പ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ആശംസാപ്രസംഗത്തില്‍ പറഞ്ഞു. നന്മയുള്ള സ മൂഹത്തിന് നല്ല വിദ്യാഭ്യാസം അത്യാവശ്യമെന്ന് കണ്ട് പദ്ധതികള്‍ വിഭാവനം ചെയ്ത യാളാണ് മാര്‍ മാത്യു അറയ്ക്കല്‍. പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി സ്മാരക എന്‍ഡോ വ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഡോമിനിക് അയിലൂപ്പറമ്പി ലിന് നല്‍കിക്കൊണ്ട് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീ ത്ത പറഞ്ഞു. അല്മായരെ ശക്തിപ്പെടുത്തി നല്ല വിശ്വാസിസമൂഹത്തിന് രൂപം നല്‍കുന്ന തിന് നല്ല മാതൃക നല്‍കുകയും ആരാധനക്രമചൈതന്യത്തോട് വിശ്വസ്തനായിരിക്കു ക യും ചെയ്യുന്ന വ്യക്തിത്വമാണ് മാര്‍ മാത്യു അറയ്ക്കലെന്ന് പാല രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുസ്മരിച്ചു. ഐസന്‍സ്റ്റാറ്റ് രൂപതാധ്യക്ഷന്‍ എജീദിയൂസ് ജെ സി ഫ്‌കോവിച്ച് മെത്രാന്റെ ആശംസ രൂപതാ ജുഡീഷ്യല്‍ വികാര്‍ റവ.ഡോ.മാത്യു കല്ലറ യ്ക്കല്‍ വായിച്ചു. കാഞ്ഞിരപ്പള്ളി രൂപതയിലെ വിശ്വാസിസമൂഹവും സഭയും പൊതു സമൂഹവും നല്‍കിയ പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായി മാര്‍ മാത്യു അറയ്ക്കല്‍ മറുപടി സന്ദേശത്തില്‍ പറഞ്ഞു.

മാര്‍ മാത്യു അറയ്ക്കല്‍ പിതാവിനുള്ള രൂപതയുടെ സ്‌നേഹോപഹാരം രൂപതാ പ്രോ ട്ടോ സിഞ്ചെല്ലൂസ് ഫാ.ഡോ.ജോസഫ് വെള്ളമറ്റം മാര്‍ ജോസ് പുളിക്കല്‍നോട് ചേര്‍ന്ന് സ മര്‍പ്പിച്ചു. രൂപതാ വികാരിജനറാള്‍ ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ നന്ദിയര്‍പ്പി ച്ചു.

സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രനെ പ്രതിനിധീകരിച്ച് തക്കല രൂപതാ പ്രോട്ടോസി ഞ്ചെല്ലൂസ് ഫാ.തോമസ് പൗവ്വത്തുപറമ്പില്‍, രൂപതയിലെ സന്യാസി സന്യാസിനി പ്രതി നിധികള്‍, വൈദികര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.ഷെവലിയര്‍ വി.സി.സെ ബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ള അല്മായ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് യോഗത്തില്‍ പങ്കുചേര്‍ന്നു. രൂപതാ വികാരി ജനറാള്‍മാരായ ഫാ.ഡോ.ജോസഫ് വെള്ളമറ്റം,ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍,ഫാ. ഡോ.കുര്യന്‍ താമരശ്ശേരി, പ്രൊക്യുറേറ്റര്‍ ഫാ.മാര്‍ട്ടിന്‍ വെള്ളിയാംകുളം എന്നിവര്‍ പരി പാടികള്‍ക്ക് നേതൃത്വം നല്‍കി.