ജന്മദിനത്തില്‍ വോട്ടു രേഖപ്പെടുത്തി മാര്‍ മാത്യു അറയ്ക്കല്‍ . രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലാണ് തന്റെ 76-ാം ജന്മദിനമായിരുന്ന ഇന്നലെ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കുളിലെ പോളിങ് ബൂത്തില്‍ എത്തി വോട്ടു ചെയ്തത്. പീരുമേട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന മാര്‍ അറയ്ക്കല്‍ ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് കാഞ്ഞിരപ്പള്ളിയില്‍ എത്തി വോട്ടു ചെയ്തത്. പ്രായപൂര്‍ത്തിയായ അന്നു മുതല്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും മുടങ്ങാതെ വോട്ടു ചെയ്യുന്ന തനിക്ക് ഇത്തവണ ജന്‍മദിനത്തില്‍ തന്നെ സമ്മദിദാനാവകാശം നിര്‍വഹിക്കാനായത് ദൈവാനുഗ്രഹമായിക്കാണുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭരണത്തിലും വളര്‍ച്ചയിലും പങ്കുകാരനാകാന്‍ ലഭിക്കുന്ന വലിയ ഒരു അവസരമായാണ് സമ്മദിദാനവകാശത്തെ കാണുന്നത്, മറ്റുള്ളവരെ അത് പറഞ്ഞ് ബോധ്യപ്പെടുത്താനും ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.