ഏറെ സന്തോഷത്തിന്റെ ഒരു ദിവസം ആണ് ഇന്ന ്പ്രിയപ്പെട്ട ജോസ് പിതാവ്  (  ഇപ്പോഴും ജോസ് അച്ചന്‍ എന്ന് മാത്രമേ പെട്ടെന്ന് നാവില്‍ വരൂ  )കാഞ്ഞിരപ്പള്ളി രൂപതയുടെ അഭിവന്ദ്യ സഹായ മെത്രാനായി ഇന്ന് ഫെബ്രുവരി നാലു വ്യാഴാഴ്ച രണ്ടു മണിക്ക് അഭിഷിക്തനാകുന്നു.

കാഞ്ഞിരപ്പള്ളി രൂപതയുടെ  നാള്‍വഴികളില്‍ ഇതാദ്യമായി ഒരു സഹായ മെത്രാനെ ലഭിച്ചിരിക്കുന്നു …നിയുക്ത സഹായ മെത്രാന്‍ ഡോക്ടര്‍ ജോസ് പുളിക്കല്‍ ന്റെ    സ്ഥാനലബ്ധി അതുകൊണ്ടുതന്നെ കാഞ്ഞിരപ്പള്ളി രൂപത ക്കും ജോസ് പിതാവിന്റെ ഇടവക ആയ കാഞ്ഞിരപ്പള്ളി രൂപതയിലെ  ഇടവക ആയ ഇഞ്ചിയാനി ഇടവക ക്കും    അഭിമാനത്തിന്റെയും ആനന്ദത്തിന്റെയും ധന്യമുഹൂര്‍ത്തങ്ങളാണു സമ്മാനിക്കുന്നത്

നിയുക്ത മെത്രാന്‍   മാര്‍.  ജോസ് പുളിക്കല്‍ ആയി   , ഏറെ നാളത്തെ പരിചയവും അടുപ്പവും ഉണ്ട്  കൃത്യമായി പറഞ്ഞാല്‍  1998 ഇല് ജോസച്ചന്‍ Bangalore   ധര്മ്മാരാം വിദ്യാ ക്ഷേത്രയില്‍ Doctorate  ചെയ്യുന്ന കാലത്ത് St .തോമസ്   നഗറില്‍ ഉള്ള സി എസ് ടി സഭയുടെ വിദ്യ ഭവനില്‍ ഗസ്റ്റ് കളായി ഒരുമിച്ചു താമസിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട് അന്നുമുതല്‍  വളരെ നല്ല ഒരു ബന്ധം തുടര്‍ന്ന് പോകാന്‍ ദൈവം അനുവദിച്ചിട്ടുണ്ട് .പിന്നീട് ജോലി സംബന്ധമായി വിദേശത്തേക്ക് പോയപ്പോളും വര്‍ഷാ വര്‍ഷങ്ങളിലെ അവധിക്കാലത്ത്  രൂപതാ അസ്ഥാനത്തോ , സ്‌നേഹദീപ ത്തിലോ പോയി    ജോസച്ചനെ കാണുന്നതിനും പഴയ സൌഹൃദങ്ങളെ പുതുക്കുന്നതിനും സാധിച്ചിരുന്നു .

ഒരു ജ്യേഷ്ഠ സഹോദരന്റെ സ്ഥാനത്ത് പലപ്പോഴും ജോസച്ചന്റെ പ്രാര്‍ത്ഥനകളും കരുതലുകളും അനുഗ്രഹവും ഉണ്ടായിരുന്നു .കുടുംബത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഏറെ തിരക്കുകളുടെ ഇടയിലും സന്തോഷത്തോടെ ഓടി എത്തുകയും ഞങ്ങള്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും  ചെയ്യുമായിരുന്നു.ആത്മാര്‍ത്ഥതയും   എളിമയും ലാളിത്യവും നിറഞ്ഞ ഒരു അനുഗ്രഹീത വ്യക്തിത്വമാണദ്ദേഹത്തിന്റേത്. താന്‍  എന്താണ് എന്നത് അദ്ദേഹത്തിന്റെ മുഖത്തുനിന്നു നമുക്കു വായിച്ചെടുക്കാം. തമ്പുരാന്റെ കൃപ നിറഞ്ഞ കാപട്യങ്ങള്‍ ഇല്ലാത്ത  സുതാര്യത നിറഞ്ഞ ജീവിതശൈലിക്കുടമയാണദ്ദേഹം. സദാ പുഞ്ചിരിക്കുന്ന മുഖത്തോടെ സ്‌നേഹവാത്സല്യങ്ങള്‍ ചൊരിയുന്ന വ്യക്തിയായിട്ടാണ് നിയുക്ത മെത്രാന്‍ ഇപ്പോഴും  വ്യാപരിക്കുന്നത്. പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും നടുവില്‍ എന്നത് വലിയ ദൈവികഗുണമാണ്. അത് അദ്ദേഹത്തില്‍ വേണ്ടുവോളമുണ്ട്.

എന്റെ ഓര്‍മ്മയില്‍ ജോസച്ചനെ ഏറ്റവും സങ്കടം നിറഞ്ഞ മനസോടെ കാണുന്നത് 2011 ലെ ഓഗസ്റ്റ് മാസത്തില്‍ ആണ് .പ്രിയപ്പെട്ട അമ്മച്ചി ഈശോയുടെ സന്നിധിയിലേക്ക് പെട്ടെന്ന് പോയപ്പോള്‍ തകര്‍ന്നു പോയ ജോസച്ചനെ. എന്റെ മോളുടെ ജ്ഞാന സ്‌നാനത്തിനായി അഭിവന്ദ്യ അറക്കല്‍ പിതാവിനോടൊപ്പം കാര്‍മ്മികത്വം വഹിക്കാന്‍ അച്ഛനെ ക്ഷണിക്കാന്‍ ഞാന്‍ അച്ഛനെ കാണുമ്പോള്‍ അമ്മച്ചി മരിച്ചിട്ട് ദിവസങ്ങള് ആയിട്ടുള്ളൂ .

അച്ചന്റെ സങ്കടത്തിന്റെ  ആഴത്തെ പറ്റി നന്നായി അറിയാമായിരുന്നത് കൊണ്ട് ,    സ്‌നേഹദീപത്തിലെ ബഹുമാനപ്പെട്ട sisters  പറഞ്ഞു   മുന്‍പ് തന്നെ അമ്മച്ചിയുടെ പെട്ടെന്നുള്ള വേര്‍പാടിനെ കുറിച്ചും അത് ജോസച്ചനു നല്കിയ മുറിപ്പാട് നെക്കുറിച്ചു അറിയാമായിരുന്നത് കൊണ്ട് ഞാന്‍ ഒന്നും ചോദിച്ചില്ല. ഞങ്ങള്‍ പ്രാര്ത്ഥന യില്‍ ഓര്ക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ , അവസാന സമയത്ത് ആഗ്രഹിച്ച വിധം പരിചരിക്കാന്‍ കഴിഞ്ഞില്ല എന്നൊരു വേദന ഉണ്ട് എന്ന് മാത്രം പറഞ്ഞു .കാരിത്താസ് ആശുപത്രിയുടെ  തീവ്ര പരിചരണ വിഭാഗത്തിന്റെ കാത്തിരിപ്പ് മുറിയില്‍ ജപമാലയും കയ്യിലേന്തി പ്രിയപ്പെട്ട അമ്മച്ചിയുടെ ദിവസങ്ങള് കുറച്ചു കൂടി നീട്ടി തരണേ എന്ന് കരഞ്ഞു പ്രാര്‍ത്ഥിക്കുന്ന ജോസച്ചന്റെ ഹൃദയ വൃധയുടെ പൂര്‍ണ്ണ  രൂപം അപ്പോഴും ആ മുഖത്തുനിന്നും    വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു .

സഹായ മെത്രാനായി പ്രഖ്യാപനം ഉണ്ടായശേഷം മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ അഭിവന്ദ്യ പിതാവ് പറയുന്ന കാര്യങ്ങള്‍ എത്ര ഹൃദയ സ്പര്‍ശി ആണെന്ന്  അറിയുക …ഈ സന്തോഷനിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ മാതാപിതാക്കള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചോ?

ഇല്ല .കാരണം മാതാപിതാക്കള്‍ ഇപ്പോഴും എന്റെ കൂടെയുണ്ടല്ലോ? അവരുടെ ഭൗമികസാന്നിധ്യം ഇല്ലെങ്കിലും അവര്‍ സ്വര്‍ഗ്ഗത്തിലിരുന്ന് എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് എനിക്കറിയാം..അവരുടെ സാന്നിധ്യവും പ്രാര്‍ത്ഥനയും എന്നെ നയിക്കുന്നു.അമ്മ മരിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞതായി കേട്ടിട്ടുണ്ട്. അമ്മയുമായുള്ള ബന്ധം എപ്രകാരമായിരുന്നു?

മാതാപിതാക്കളുടെ ഏകസന്താനമായിരുന്നു ഞാന്‍. ഇരുവരുടെയും ഒരുപാട് സ്‌നേഹം അനുഭവിച്ചാണ് ഞാന്‍ വളര്‍ന്നത്. രണ്ടുപേരും പ്രാര്‍ത്ഥനയുടെ നല്ല മനുഷ്യരായിരുന്നു. പക്ഷേ അമ്മയോട് വലിയ ബന്ധമായിരുന്നു. വൈകാരികമായ ബന്ധം.പ്രത്യേകിച്ച് അവസാനകാലത്ത്…

അമ്മയ്ക്കു മുമ്പേ ചാച്ചന്‍ കടന്നുപോയിരുന്നു. ഊഷ്മളമായ സ്‌നേഹത്തിന്റെ വ്യക്തിയായിരുന്നു അമ്മ. അവസാനമായപ്പോഴേക്കും അമ്മ പ്രാര്‍ത്ഥിച്ചുപ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥന മാത്രമായി..സ്‌നേഹദീപത്തിലായിരുന്നതുകൊണ്ട് കുര്‍ബാനയുടെ സാന്നിധ്യം അമ്മയ്ക്ക് എപ്പോഴുമുണ്ടായിരുന്നു. എന്നെ കാത്തിരിക്കുന്ന അമ്മ… അപ്രതീക്ഷിതമായിരുന്നു അമ്മയുടെ മരണം. വളരെ പെട്ടെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ അമ്മ വിടപറഞ്ഞു,ലിവര്‍ സിറോസിസ്.

അമ്മ ഇത്രപെട്ടെന്ന് കടന്നുപോകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അമ്മയ്ക്ക് അസുഖമാണെന്ന് അറിഞ്ഞപ്പോള്‍ സൗഖ്യത്തിന് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചു. പക്ഷേ സൗഖ്യം നല്കിയല്ല ഈശോ മറുപടി തന്നത്. മരണമായിരുന്നു മറുപടി. കാല്‍വരിയിലെ അതേ അനുഭവം.. അമ്മയുടെ മരണം എന്നെ ശരിക്കും തളര്‍ത്തുകളഞ്ഞു. വിശ്വാസത്തിന് പോലും പ്രതിസന്ധി നേരിട്ടതുപോലെ.. അമ്മയുടെ മരണത്തോടെ ഞാന്‍ എന്നോടുതന്നെ കുറെ ചോദ്യങ്ങള്‍ ചോദിച്ചു. വിശ്വാസമില്ലാതെ ചോദിച്ചതുപോലും ദൈവം തന്നിട്ടുണ്ട്. എന്നാല്‍ വിശ്വാസത്തോടെ ചോദിച്ചിട്ട് ദൈവം അമ്മയെ തന്നില്ലല്ലോ..

ആ കാലത്തെ പിന്നെ എങ്ങനെയാണ് അതിജീവിച്ചത്

എന്റെ ഇത്തരം പരാതികള്‍ക്കും ചോദ്യങ്ങള്‍ക്കും ദൈവം നല്കിയ കൃത്യമായ മറുപടിയിലൂടെ… നീ അബ്രാഹമിന്റെ ബലിയല്ല അര്‍പ്പിക്കുന്നത്.കാല്‍വരിയിലെ ബലിയാണ്.അതായിരുന്നു ദൈവത്തിന്റെ മറുപടി. മരണത്തിന് അപ്പുറമുള്ള ഉത്ഥാനത്തിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായി. സങ്കടം തോര്‍ന്നു. മാതാവിന്റെ സംരക്ഷണം കൂടുതല്‍ അനുഭവിക്കാന്‍ കഴിഞ്ഞു. അമ്മയുടെ സ്ഥാനം മാതാവ് ഏറ്റെടുത്തു. അമ്മയുടെ സാന്നിധ്യം അടുത്തുണ്ടെന്ന ചിന്ത.. അത് സന്തോഷം നല്കി. ദൈവം അറിയാതെ നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കില്ല..(കടപ്പാട് :ഹൃദയ വയല്‍ )

ദൈവത്തിന്റെ ശക്തമായ കരത്തിന്‍ കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്‍. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും’ (1 പത്രോ. 5:6). എന്ന  തിരുവെഴുത്തു ഇവിടെ അന്വര്‍ത്ഥ മാകുകയാണ്    പരമ കാരുണ്യ വാനായ നല്ല  ദൈവം ജോസ് പിതാവിന്റെ എളിമയെയും വിശുദ്ധി യെയും       മാനിച്ചു ഉയര്‍ത്തിയതിനു   പിന്നിലുള്ളത്  അദ്ദേഹത്തിന്റെ മേലുള്ള ദൈവത്തിന്റെ അനന്തമായ സ്‌നേഹവും കരുതലുംവിശ്വസ്തതയും  ആണ്  .

ദൈവത്തിന് കൊടുക്കുമ്പോള്‍ മുഴുവനും കൊടുക്കണം. പാതി കൊടുക്കരുത്..അതാണ് ജോസ് പിതാവിന്റെ  സന്ദേശം അതാണ് സ്വന്തം ജീവിത ത്തിലൂടെ നമുക്ക് കാണിച്ചു തന്നതും മാതാപിതാക്കളുടെ ഏക മകനായ ജോസ്‌കുട്ടി അങ്ങനെ വൈദികനായി , ആരോരും ഇല്ലാത്ത തെരുവോരങ്ങളില്‍ ജീവിക്കുന്നവര്ക്കും ജയില്‍ അറകളില്‍ കഴിയുന്നവര്‍ക്കും സഹോദരനായി , തുണയായി. പിന്നീട് സ്‌നേഹദീപം എന്ന ,കുഞ്ഞു അനുജന്മാരെ സംരക്ഷിക്കുന്ന തണല്‍ തീരം രൂപപെട്ടു.

തമ്പുരാന് കൊടുക്കുമ്പോള്‍ മുഴുവനും കൊടുക്കണം. പാതി കൊടുക്കരുത്.. ആ വാക്കുകള്‍ ഇപ്പോള്‍ ഈ ഇടയന് കൂടുതല്‍ കരുത്തായി മാറുന്നുണ്ട്.. പൂര്‍ണ്ണമായും  ദൈവത്തില്‍ ആശ്രയിച്ചുള്ള ജീവിതം നയിക്കാന്‍ കരുത്ത് പകരുന്നതും അതുതന്നെ.

ഔന്നത്യങ്ങളും   വളര്‍ച്ചകളും  മഹാന്മാരെ കൂടുതല്‍ വിനയാന്വിതരാക്കുമെന്നത് സത്യം തന്നെ .മഹനീയ മായ സ്ഥാനത്ത് ആയിരുന്നിട്ടും  ഇത്ര നാള്‍ കാണിച്ച  സ്‌നേഹവും അടുപ്പവും ഒട്ടും ചോര്‍ന്നു  പോകാതെയായിരുന്നു കഴിഞ്ഞ ദിവസവും പിതാവ്  സംസാരിച്ചത്.ഹൃദയ നിലങ്ങളില്‍  സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പെരുമഴക്കാലം തീര്‍ത്തു ക്രിസ്തു നാഥന്റെ വിശ്വസ്ത ദാസനായി പുരോഹിത ശ്രേഷ്ഠ ന്റെ ഭാരിച്ച ഉത്തരവാദിത്യം ദൈവകരങ്ങളില്‍ നിന്ന് ഏറ്റു വാങ്ങുമ്പോള്‍    അതിനുള്ള ഏറെ വലിയ കൃപാവരം  സ്‌നേഹ സമ്പന്നനായ പൊന്നു തമ്പുരാന്‍ തന്നെ അഭിവന്ദ്യ പുളിക്കല്‍  പിതാവിന് നല്കും എന്ന് തീര്‍ച്ചയാണ്.

കാഞ്ഞിരപ്പള്ളി രൂപതയിലെ തന്റെ പ്രിയപ്പെട്ട   അജ ഗണങ്ങളെ അഭിവന്ദ്യ വട്ടക്കുഴി പിതാവിനുംഅഭി വന്ദ്യ  ,അറക്കല്‍     പിതാവിനും ഒപ്പം വാഗ്ദാനത്തിന്റെ നാട്ടിലേക്കുള്ള സഭയുടെ യാത്രയില്‍  നയിക്കാന്‍ ഉള്ള വലിയ കൃപ നല്ല തമ്പുരാന്‍ നല്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഒപ്പം സ്വര്‍ഗ്ഗത്തില്‍ ഇരുന്നു സന്തോഷിക്കുന്ന പ്രിയപ്പെട്ട അപ്പച്ചനെയും അമ്മച്ചിയേയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നു.