മു​ണ്ട​ക്ക​യം: കൂ​ദാ​ശ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ആ​ത്മീ​യ ജീ​വി​തം ന​യി​ക്കു​വാ​ൻ ക്രൈ​സ്ത​വ​ർ​ക്ക് ക​ഴി​യ​ണ​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ. മു​ണ്ട​ക്ക​യം വ്യാ​കു​ല​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ പു​ളി​ക്ക​ൽ. വ​ച​നാ​ധി​ഷ്ഠി​ത​മാ​യ ജീ​വി​തം ന​യി​ച്ചാ​ലേ ദൈ​വ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ക്കു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. സ​ഭ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​മാ​ണി​ത്. സ​ഭ​യ്ക്ക​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും സ​ഭ​യെ ത​ക​ർ​ക്കു​വാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​ഗൂ​ഢ​ശ്ര​മം നാം ​തി​രി​ച്ച​റി​ഞ്ഞ് വി​വേ​ക​പൂ​ർ​വം വി​ഷ​യ​ത്തെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ട്ടു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സം​യു​ക്ത തി​രു​നാ​ളി​ന് മു​ണ്ട​ക്ക​യ​ത്ത് തു​ട​ക്ക​മാ​യി. മൂ​ന്ന് ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ സം​യു​ക്ത​മാ​യി​ട്ടാ​ണ് തി​രു​നാ​ൾ ആ​ച​രി​ക്കു​ന്ന​ത്. മൂ​ന്ന് റീ​ത്തു​ക​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ മ​റ്റു ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്ക​പ്പെ​ടു​ന്നു. പ​തി​നാ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ്യാ​കു​ല​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച് ടൗ​ണി​ൽ എ​ത്തി സെ​ന്‍റ് മേ​രീ​സ്, സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​ക​ളി​ലെ പ്ര​ദ​ക്ഷി​ണ​വു​മാ​യി ചേ​രും. തു​ട​ർ​ന്ന് വൈ​എം​സി​എ ജം​ഗ​ഷ​നി​ൽ നി​ന്ന് തി​രി​ഞ്ഞ് പ്ര​ദ​ക്ഷി​ണം പു​ത്ത​ൻ​ച​ന്ത​യി​ലെ​ത്തി തി​രി​കെ അ​താ​തു പ​ള്ളി​ക​ളി​ൽ സ​മാ​പി​ക്കും.