കാഞ്ഞിരപ്പള്ളി: കൊറോണ വൈറസ് (കോവിഡ് 19) വ്യാപനം തടയാന്‍ പൊതു ജാഗ്രത ആവശ്യമുള്ളതിനാല്‍ സര്‍ക്കാരിന്റെ മുന്‍കരുതല്‍ നിര്‍ദേശങ്ങളോട് സഹകരിക്കണ മെ ന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ . പ്രത്യേക സാഹചര്യം മുന്‍ നിറുത്തി  ഞായറാഴ്ച ദൈവാലയത്തിലെത്തി ഒരുമിച്ച്  വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുക എന്ന കടമയില്‍ നിന്നും  മാര്‍ച്ച് 31 വരെ ഒഴിവു നല്‍കും. എന്നാല്‍  ഇടവകകളില്‍ വി കാരിമാര്‍  ദിവസവും പതിവുസമയം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

വിശ്വാസികള്‍ക്ക്  താമസിക്കുന്ന ഇടങ്ങളിലിരുന്ന് ആത്മീയമായി  വിശുദ്ധ കുര്‍ബാന യില്‍ പങ്കുചേരാം. ഇടവകളില്‍ 31 വരെ  സമ്മേളനങ്ങളും പൊതുപരിപാടികളും ഒഴി വാക്കണണം.ഭവനങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ച്  യാമപ്രാര്‍ഥനകള്‍, വിശുദ്ധഗ്രന്ഥ പാരായണം, ജപമാല, കുരിശിന്റെ വഴി, വ്യക്തിപരമായ പ്രാര്‍ഥനകള്‍ എന്നിവയില്‍ പങ്കുചേരണം. വൈദികര്‍ കഴിവതും സമയം ദൈവാലയത്തില്‍ ഉണ്ടായിരിക്കുകയും ദൈവജനത്തിന് പ്രാര്‍ഥനയിലൂടെ ക്രൈസ്തവ സാക്ഷ്യം നല്‍കുകയും ആത്മവിശ്വാസം പകരുകയും ചെയ്യണം. സന്ന്യാസഭവനങ്ങളിലുള്ളവരും പ്രാര്‍ഥനയിലായിരിക്കണം. ദൈവാലയത്തില്‍ വന്ന് വ്യക്തിപരമായ പ്രാര്‍ഥനയില്‍ സമയം ചിലവഴിക്കാം.    ഞായറാഴ്ചയിലെയും ഇട ദിവസങ്ങളിലെയും പരിശുദ്ധ കുര്‍ബാനയില്‍ പോലും  ഈ നിര്‍ദേശം പാലിക്കേണ്ടി വരുന്നതുകൊണ്ടുതന്നെ ഇതിന്റെ ഗൗരവം ഉള്‍ക്കൊള്ളണം.
അനുരഞ്ജന കൂദാശയും ജീവകാരുണ്യവും രോഗീലേപനവും അടിയന്തരമായി ലഭ്യമാക്കേണ്ടതായി വരുന്ന സാഹചര്യങ്ങളില്‍  മുന്‍കരുതലുകള്‍ സ്വീകരിക്കണം. മൃതസംസ്‌കാരത്തിലുള്‍പ്പെടെ ആളുകളുടെ എണ്ണം കുറയ്ക്കുകയും  അന്ത്യചുംബനമര്‍പ്പിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം.  കുട്ടികളും വയോധികരും   ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും ഭവനംവിട്ടു പുറത്തുപോകാതിരിക്കാന്‍ ശ്രദ്ധിക്കണണെന്നു മാര്‍ ജോസ് പുളിക്കല്‍ നിര്‍ദേശിച്ചു.