സംസ്ഥാന സർക്കാരിന്റെ ഭൂപട നിർമ്മാണ പദ്ധതിയായ മാപ്പത്തൊൺനുമായി ബന്ധ പ്പെട്ട്‌  എഞ്ചിനീയറിംഗ് വിദ്യാർഥികൾക്കും കോളേജുകൾക്കുമായി ഏർപ്പെടുത്തിയ അ വാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അഞ്ചു കോളജുകളിൽ ഒന്നു അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംങും വിദ്യാർത്ഥി കൾക്കുള്ള അവാർഡുകളിൽ അമിതാ  കെ ബിജു ( അമൽ  ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്) തിരഞ്ഞെടുക്കപ്പെട്ടു.
നക്ഷ 2021 എന്ന ദേശീയ ഓപ്പൺ സ്ട്രീറ്റ് മാപ്പ്  ശില്പശാലയുടെ ഉദ്‌ഘാടനത്തോട് അ നുബന്ധിച്ചു നടന്ന അവാർഡ് പ്രഖാപന ചടങ്ങിൽ സംസ്ഥാന  IT മിഷൻ  ഡയറക്ടർ Dr. S ചിത്ര IAS അവാർഡുകൾ പ്രഖ്യാപിച്ചു.  അടിസ്ഥാന വികസനം, ദുരന്തനിവാരണം, ഗതാഗത സംവിധാനവികസനം മുതലായ കാര്യങ്ങൾക്കു ഉപയോഗിക്കാൻ സാധിക്കുന്ന ഭൂപട നിർമ്മാണത്തിന് കേരള IT മിഷനും അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേ ഴ്സിറ്റി എൻ എസ് എസ് സെല്ലുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങളാണ് അവാർ ഡിനായി പരിഗണിച്ചത്.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. തോമസുകുട്ടി ജോസിന്റെയും പ്രൊ ഫ. വി ശ്രീരാഗിന്റെയും നേതൃത്വത്തിലാണ് കോളേജിന് ഈ സ്തുത്യർഹമായ നേട്ടം കൈവരിക്കാൻ സാധിച്ചത്.