മുണ്ടക്കയം: സിമൻറ്റും മണ്ണും കുഴച്ച് വാർക്ക പണിക്ക് പോയി പണമുണ്ടാക്കി സാമ്പ ത്തിക ശാസ്ത്രത്തിൽ (ഇക്കണോമിക്സ് ) ഡോക്ടറേറ്റ് നേടിയ മനോഹരന് ഇനി വേണ്ടത് ഒരു അധ്യാപക ജോലി.

മുണ്ടക്കയം താന്നിക്കപതാൽ നടുപുരയിൽ കുഞ്ഞെറുക്കൻ – അമ്മിണി ദമ്പതികളു ടെ മകനാണ് മനോഹരൻ (36) .കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ പാരമ്പര്യ പ ണി ചെറുപ്പം മുതലേ നടത്തിയാണു് മനോഹരൻ വിദ്യാഭ്യാസത്തിനുള്ള പണo കണ്ടെ ത്തിയിരുന്നത്. മുണ്ടക്കയം മുരിക്കുംവയൽ ഗവർമെൻറു വെക്കേഷണൽ ഹയർ സെ ക്കൻഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശേരി എൻ എസ് എസ് കോളേജിലായിരുന്നു ഡിഗ്രി പഠനം .കേരള സർവ്വകലാശാലയിലായിരുന്നു എംഫിൽ കോഴ്സ് പൂർത്തിയാക്കിയത്.പുഞ്ചവയൽ കേന്ദ്രമായി പ്രവർത്തിക്കുന്ന വാർക്ക തൊഴി ലാളി യൂണിയൻ (സിഐടിയു ) അംഗമായ മനോഹരൻ ഡോക്ടറേറ്റ് പഠനത്തിനിടയി ലും നാട്ടിലെത്തി വാർക്ക പണിക്കുപോയി പഠനത്തിനായി പണം കണ്ടെത്തിയിരു ന്നു. മഞ്ജു ഏക സഹോദരിയാണ്.
കഴിഞ്ഞ ദിവസം താന്നിക്കപതാലിൽ നടന്ന ഗ്രാമസഭയിൽ വെച്ച് മുണ്ടക്കയം പഞ്ചാ യത്ത് പ്രസിഡണ്ട് രേഖാ ദാസും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപും ചേർന്നു മനോഹര നെ പൊന്നാട അണിയിച്ചും മെമൻ റ്റോ നൽകിയും ആദ രിച്ചു.