ചിറക്കടവ്: കാഞ്ഞിരപ്പള്ളി – മണിമല റോഡില്‍ കാരയ്ക്കാമറ്റം മുതല്‍ മണ്ണനാനിവരെ യുള്ള ഭാഗം ഗതാഗതയോഗ്യമല്ലാതായതായി പരാതി. കാഞ്ഞിരപ്പള്ളി മുതല്‍ മണ്ണനാനി വരെയുള്ള റോഡ് പുനരുദ്ധാരണത്തിനായി തുക അനുവദിക്കുകയും നവംബര്‍ ആദ്യം കാരയ്ക്കാമറ്റം വരെയുള്ള ഭാഗങ്ങള്‍ നന്നാക്കുകയും ചെയ്തിരുന്നു.എന്നാല്‍, കാരയ്ക്കാമറ്റം മുതല്‍ മണ്ണനാനി വരെയുള്ള രണ്ടര കിലോമീറ്റര്‍ ഭാഗം നന്നാക്കുവാനായിട്ടില്ല. ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡ് ഗതാഗതയോഗ്യമാക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്ക ണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും കേരള കോണ്‍ഗ്രസ്-എം ചിറക്കടവ് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പു നല്‍കി.പ്രസിഡന്റ് ഷാജി നല്ലേപ്പറന്പിന്റെ അധ്യക്ഷതയില്‍ ഷാജി പാന്പൂരി, സുമേഷ് ആന്‍ഡ്രൂസ്, ലാജി മാടത്താനിക്കുന്നേല്‍, ജോര്‍ജുകുട്ടി പൂതക്കുഴി, പുരുഷോത്തമന്‍ പിള്ള, സോണി ഇടയ്ക്കലാത്ത്, ശ്രീകാന്ത് എസ്. ബാബു എന്നിവര്‍ പ്രസംഗിച്ചു.