ചിറക്കടവ്: മേഖലയിലെ കർഷകരുടെ ഉൽപന്നതിനു ന്യായമായ വില ലഭ്യമാക്കുക, കാർഷിക സംബന്ധമായ പ്രശ്ന പരിഹാരo, കാർഷിക ഉത്പന്നങ്ങളുടെ വിപണന സാധ്യത, വിവിധങ്ങളായ കർഷക ഗ്രൂപ്പുകൾ മത്സ്യകൃഷി, കൂൺ കൃഷി തേനീച്ച വളർത്തൽ കാർഷിക പരിശീലന പരുപാടി എന്നിവ ലക്ഷ്യമാക്കി പുതിയ കർഷക കൂട്ടായ്മക്ക് രൂപം നൽകിയിരിക്കുന്നത്. ചിറക്കടവ് മണ്ണംപ്ലാവ് കേന്ദ്രമായാണ് കർഷകരുടെ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. ആലോചന യോഗത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത്‌ എട്ടാം വാർഡ് മെമ്പർ എം.ജി വിനോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ മെമ്പർ ബി. രവീന്ദ്രൻ നായർ മുഖ്യ പ്രഭാക്ഷണം നടത്തി.താമരക്കുന്ന്‌ പള്ളി വികാരി ഫാ: ജോൺ വെട്ടുവേലിൽ, ജോസ് പാനാപള്ളി. കുന്നുംഭാഗം കർഷകകൂട്ടായ്മ ഭരണസമിതി അംഗം മോളിക്കുട്ടി കുളങ്ങരമുറിയിൽ, ജോസഫ്കുഞ്ഞ് ആലപ്പാട്ട്, വി. റ്റി ചെറിയാൻ വാറ്റുകാട്ടിൽ, മാത്തച്ചൻ വടക്കേൽ, സിബിൻ കൊന്നക്കൽ , രഞ്ജിത്ത് ചുക്കാനാനിൽ എന്നിവർ പ്രസംഗിച്ചു.