കാഞ്ഞിരപ്പള്ളി : ജില്ലാ പഞ്ചായത്തിലെ 201617 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഞ്ഞപ്പള്ളി – കോഴികൊത്തി റോഡ് വീതികൂട്ടി നവീകരിക്കുന്നതിന് അനുവദിച്ച 5 ലക്ഷം രൂപയുടെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ജോര്‍ജ് വര്‍ഗ്ഗീസ് പൊട്ടകുളം, പ്രവാസി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ജെയിംസ് തെക്കേമുറി തുടങ്ങിയവര്‍ പ്രസംഗിച്ചു.