കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉ ൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച എറികാട് ആധു നിക അംഗൻവാടി കെട്ടിടവും, സാംസ്കാരിക നിലയവും ഷക്കീലാ നസീർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ വിദ്യാ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. അംഗൻവാടിയിലെ ഓൺലൈൻ പ0ന കേന്ദ്രത്തിലേക്കും സാംസ്ക്കാരിക നിലയത്തിലേക്കുമുള്ള ടെലിവിഷൻ KSFEകാഞ്ഞിരപ്പള്ളി ബ്രാഞ്ച് മാനേ ജർ ടോമി ജോർജ്വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയ ർമാൻ വി.എൻ.രാജേഷ്, ബെന്നി മാത്യു, അനന്തു KS, എന്നിവർ സംസാരിച്ചു.

അംഗൻവാടിയ്ക്കും സാംസ്കാരിക നിലയത്തിനും സ്ഥലം വിട്ട് നൽകിയ റോസമ്മ മാ ത്യു മടുക്കക്കുഴിയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ പൊന്നാടയിട്ട് ആദ രിച്ചു.വിദ്യാരാജേഷ് ഉപഹാരവും നൽകി.യോഗത്തിന് അംഗൻവാടി വർക്കർ സാനി എം സ്വാഗതവും ബെന്നി കൃതജ്ഞതയും രേഖപ്പെടുത്തി.