ലോക് ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾ പൂട്ടു വീണപ്പോൾ മുണ്ടക്കയത്ത് മലിന ജലം നിലച്ചു. ഒഴുകുന്നത് ഇപ്പോൾ ശുദ്ധജലം.ലോക് ഡൗണിനെ  തുടർന്നു മുണ്ടക്കയത്തെ വ്യാ പാര സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചപ്പോൾ  രക്ഷയായത് മേഖലയിലെ പ്രധാന ജ ലസ്രോതസ്സായ മണിമലയാറിനെ ആശ്രയിക്കുന്നവർക്കാണ്.ബസ്റ്റാൻ്റിൽ നിന്നു് തുടങ്ങു ന്ന ഓടയിലൂടെ എക്കാലവും മലിനജലം മാത്രമായിരുന്നു ഒഴുകിയിരുന്നതെങ്കിൽ കഴി ഞ്ഞ ഒരു മാസമായി ഈ അഴുക്കുചാലിൽ മാലിന്യ മൊഴുക്കില്ല. തെളിമയുള്ള നല്ല വെ ള്ളമായി മാറിയിരിക്കുന്നു.
നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങളിലേയും ലോഡ്ജുകളിലേയും കക്കൂസ് മാലിന്യ ങ്ങളടക്കം ഒഴുകുന്നത് ഈ ഓടയിലൂടെയായിരുന്നു. കൂടാതെ പഞ്ചായത്ത് വക കംഫർട്ടു സ്റ്റേഷനിലെ മലിന ജലവും ഒഴുക്കുന്നത്  ഓടയിലൂടെയാണ്. ഇത് ഒഴികിയെത്തുന്നത് പ്ര ധാന ജലസ്രോതസ്സായ മണിമലയാറ്റിലും .ഇത് പകർച്ചവ്യാധിക്ക് കാരണമായിട്ടും അധി കാരികൾ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇത് വ്യാപക പ്രതിഷേധത്തിനിട യാക്കിയിരുന്നു.
എന്നാൽ കഴിഞ്ഞ 32 ദിവസമായി ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചതോടെ മലിന ജലം ഒഴുക്കും നിലച്ചു. ലോക് ഡൗൺ അവസാനിക്കമ്പോഴും ഈ നില നിർത്താൻ അധികാരികൾ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.