മുണ്ടക്കയം:  പ്രളയത്തിൽ നികന്ന മണി മലയാറിനെ പുനരുജ്ജീവിപ്പിക്കാനുള്ള സർ ക്കാർ പദ്ധതിയുടെ ഭാഗമായി ചെളിയും മണലും കോരിമാറ്റുന്ന പ്രവർത്തനം സെബാ സ്റ്റ്യൻ കുളത്തുങ്കൽ എം ഏൽ എ ഉൽഘടനം ചെയ്തു.വൈസ് പ്രസിഡന്റ്‌ ദിലീഷ് ദിവാ കരൻ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത്‌ മെമ്പർ അനുപമ, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്‌ അജിത രതീഷ്, ബ്ലോക്ക്‌ മെമ്പർ പി കെ പ്രദീപ്‌, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി അനിൽകുമാ ർ, ആർ.സി നായർ,അനിൽ സുനിത,എം.ജി രാജു, ബെന്നി ചേറ്റുകുഴി, സുനിൽ ടി രാജ്,ഷാജി തട്ടമ്പറമ്പിൽ, ജയകുമാർ, ചാർലി കോശി, ബോബി കെ മാത്യു, കെ എൻ സോമരാജൻ എന്നിവർ സംസാരിച്ചു.
വിവിധ രാഷ്ട്രിയ കക്ഷി വാളന്റിയർമാർ, സന്നദ്ധസംഘടന പ്രവർത്തകർ , കടുംബ ശ്രീ, തൊഴിലുറപ്പു അംഗങ്ങൾ, വ്യാപാരി വ്യവസായി അംഗങ്ങൾ എന്നിവർ പങ്കാളിക ളായി.ഗ്രാമ പഞ്ചായത്ത്, റെവന്യൂ, ഇറി ഗേക്ഷൻ ഡിപ്പാർട്ടുമെന്റുകൾ സംയുക്തമാ യാണ് മണിമലയാർ ശുചീകരണത്തിന് നേതൃത്വം നൽകുന്നത്. ഇവിടുന്നും വാരുന്ന മണലും ചെളിയും വിവിധ സ്ഥലങ്ങളിലായി സംഭരിച്ചു റവന്യു അധികൃതർ ലേലം ചെയ്യും.