മണിമലയാറ്റിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ച് ടൈസില്‍ നിന്നെത്തിയ വി ദഗ്ധ സംഘം.കാഞ്ഞിരപ്പള്ളി പഴയിടത്ത് മണിമലയാറ്റിലെ വെള്ളത്തില്‍ പായല്‍ രൂപ പ്പെടുകയും കളറുമാറ്റം ഉണ്ടാവുകയും ചെയ്ത സംഭവത്തെ തുടര്‍ന്നായിരുന്നു ടൈസില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി പരിശോധനയ്ക്കായി വെള്ളം ശേഖരിച്ചത്.

ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കോളജിക്കല്‍ സയന്‍സില്‍ നിന്നും ഡോ.പുന്നന്‍ കുര്യ ന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പഴയിടത്തെത്തി മണിമലയാറ്റിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചത്. പായല്‍ രൂപപ്പെടുകയും വെള്ളത്തിന് കളറുമാറ്റം ഉ ണ്ടാവുകയും ചെയ്ത സംഭവത്തെ തുടര്‍ന്നായിരുന്നു ടൈസില്‍ നിന്നുള്ള വിദഗ്ധ സംഘ ത്തിന്റെ സന്ദര്‍ശനം. ആറ്റില്‍ പായല്‍ രൂപപ്പെട്ടിരിക്കുന്ന വിവിധ സ്ഥലങ്ങളില്‍ നിന്ന് സംഘം വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. പുഴ മലിനമായതാണോ പായലുകള്‍ രൂപപ്പെടാന്‍ കാരണമെന്ന് പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന് ടൈസ് അധി കൃതര്‍ അറിയിച്ചു. ജലത്തിന്റെ ഭൗതിക സ്വഭാവമടക്കം പരിശോധനയ്ക്ക് വിധേയമാ ക്കും. അഞ്ച് ദിവസങ്ങള്‍ കൊണ്ട് പരിശോധന ഫലം ലഭ്യമാകും.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതരും നേരത്തെ ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. ടൈസില്‍ നിന്നും വെള്ളത്തിന്റെ പരിശോധന ഫലം കൂടി ലഭ്യമായാല്‍ ഇത് കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും, പുഴ മലിനമായിട്ടുണ്ടെങ്കില്‍ ഉത്തരവദികളായവ ര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും സംഘത്തോടെപ്പമുണ്ടായിരുന്ന ഡോ.എന്‍ ജയരാജ് എം എല്‍ എ പറഞ്ഞു.

നിലവില്‍ പഴയിടം ഭാഗത്ത്കിലോമീറ്ററുകളോളം ദൂരത്തില്‍ മണിമലയാറ്റില്‍ പായല്‍ രൂപപ്പെട്ട സ്ഥിതിയാണ് നിലവിലുള്ളത്.വെള്ളത്തിനും പച്ച നിറം കൈവന്നിട്ടുണ്ട്. മാത്രവുമല്ല രൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്.കൂടാതെ ഈ വെള്ളത്തില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചില്‍ അടക്കമുള്ള ദേഹാസ്വാസ്ഥ്യങ്ങളും അനുഭവപ്പെടുന്നതാ യും പരാതിയുണ്ട്..