കൊച്ചുമക്കൾക്കൊപ്പം പന്തു തട്ടി അവരുടെ അച്ചാച്ചൻ, സോഷ്യൽ മീഡിയയിൽ നൊമ്പരമായി മാണി സാറിന്റെ ഈ അപൂർവ വീഡിയോ… 

മാണി സാര്‍ നാടിന്റെ മാണിക്യം തന്നെയായിരുന്നുവെന്നതില്‍ അദ്ദേഹത്തിന്റെ എതിരാളികള്‍ക്കു പോലും ഭിന്നാഭിപ്രായമില്ല. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം അദ്ദേഹത്തിന്റെ മരണം അവശേഷിപ്പിച്ചു പോയ ശൂന്യത അത്രപെട്ടെന്ന് നികത്താന്‍ കഴിയുന്നതുമല്ല. പാലാക്കാര്‍ക്ക് തങ്ങളുടെ സ്വന്തം മാണി സാര്‍ എന്നപോലെ കുടുംബത്തിന് പ്രിയപ്പെട്ട ചാച്ചനും അച്ചാച്ചനുമൊക്കെയായിരുന്നു എന്നും കെ.എം. മാണി.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയും കെ.എം മാണിയെന്ന കുടുംബസ്ഥന് ബന്ധങ്ങളോടുള്ള ഊഷ്മളത വിളിച്ചോതുന്നതാണ്. കേരള സംസ്ഥാനത്തിന്റെ ധനകാര്യ ബഡ്ജറ്റ് 13 തവണ അവതരിപ്പിച്ച് റെക്കോഡ് സൃഷ്ടിച്ച രാഷ്ട്രീയ ഭീമാചാര്യന്‍ തന്റെ കൊച്ചുമക്കള്‍ക്കൊപ്പം പന്തു തട്ടുന്നതാണ് വീഡിയോ. കാണുന്നവര്‍ക്ക് ആകാംക്ഷയും ആശ്ചര്യവും തോന്നാമെങ്കിലും, അടുത്തറിയുന്നവര്‍ ക്കറിയാം അതു തന്നെയാണ് യഥാര്‍ത്ഥ കെ.എം.മാണിയെന്ന്.