കാഞ്ഞിരപ്പള്ളി: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം. മാണി യുടെ നിര്യാണത്തില്‍ കാഞ്ഞിരപ്പള്ളി രൂപത അനുശോചിച്ചു. കര്‍ഷകര്‍ക്കു വേണ്ടി നി ലകൊണ്ട ജനകീയനായ നേതാവായിരുന്നു അദ്ദേഹം. അവതരിപ്പിച്ച ബജറ്റുകളിലെല്ലാം കര്‍ഷകര്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു.

വെളിച്ച വിപ്ലവം, കുടിയേറ്റ മേഖലയില്‍ പട്ടയം, വിവിധ ക്ഷേമ പെന്‍ഷനുകള്‍, കാരു ണ്യ പദ്ധതി തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനാ യി.  ഭരണാധികാരി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും സഭാസ്‌നേഹി എന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ വിസ്മരിക്കാവുന്നതല്ലെന്നും കാഞ്ഞി രപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും സഹായ മെത്രാന്‍ മാര്‍ ജോസ് പുളി ക്കലും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.