മുണ്ടക്കയം: മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാ പൗർണമി ഉത്സവത്തിന് ദേവി ക്ക് ചാർത്തുവാനുള്ള തിരുവാഭരണം വള്ളിയാങ്കാവ് ദേവി ക്ഷേത്രത്തിൽ നിന്നും പുറ പ്പെട്ടു .ദേവിക്ക് ചാർത്തുവാനുള്ള തിരുമുഖം ,ചിലമ്പ് ,വാൾ എന്നിവ അടങ്ങിയ തിരു വാഭരണപ്പെട്ടിയുമായി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ.അജയകുമാർ ,ക്ഷേ ത്രം മേൽ ശാന്തി ജയരാജൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രസന്നിധിയിൽ നിന്ന് പുറപ്പെട്ടു .
വള്ളിയാങ്കാവ് ദേവി കണ്ണകിയായി ഭക്തർക്ക് ദർശനമരുളുന്നു എന്നാണ് വിശ്വാസം ,നിയമ തടസങ്ങൾ മൂലം ഘോഷയാത്രയായി തിരുവാഭരണച്ചാർത്ത് കൊണ്ട് പോകാൻ നിലവിൽ സാധിക്കില്ല. ഈ തടസ്സങ്ങൾ നീക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതിയോടെ കോടതിയെ സമീപിക്കുമെന്നും ഉപദേശക സമിതി അറിയിച്ചു