ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തില്‍ ഉത്സവം 27 ന് വെള്ളിയാഴ്ച കൊടിയേറും. ആ റുദിവസത്തെ ഉത്സവം ജനുവരി 1 ന് ആറാട്ടോടെ സമാപിക്കും.വെള്ളിയാഴ്ച രാവിലെ 5.15 ന് വിശേഷാല്‍പൂജകള്‍, അഷ്ടദ്രവ്യഗണപതിഹോമം, ഉഷപൂജ, എതൃത്തപൂജ, വൈ കിട്ട് 5 ന് മഹാദേവക്ഷേത്രം മേല്‍ശാന്തി സി.കെ. വിക്രമന്‍ നമ്പൂതിരിയില്‍ നിന്നും കൊടി ക്കൂറ ഏറ്റുവാങ്ങി ഘോഷയാത്രയായി പടിഞ്ഞാറെറോഡ് പൊന്നയ്ക്കല്‍കുന്ന് ഗ്രാമദീ പം വഴി വിവിധ ഭക്തജനസംഘടനകളുടെ സ്വീകരണം ഏറ്റുവാങ്ങി താലപ്പൊലി, ഭജന, പഞ്ചവാദ്യം, വഞ്ചിപ്പാട്ട് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ 6 ന് ക്ഷേത്രത്തി ലേ യ്ക്ക് ആനയിക്കുന്നു.
തുടര്‍ന്ന് 6.30 ന് ദീപാരാധന, കൊടിയേറ്റ്, രംഗവേദി ഉദ്ഘാടനം ടി.വി. അവതാരകന്‍ സൂരജ് പാലാക്കാരന്‍ നിര്‍വ്വഹിക്കും. രംഗവേദിയില്‍ വൈകിട്ട് കാഞ്ഞിരപ്പള്ളി നാദബ്ര ഹ്മം ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനനിശ, കലാമണ്ഡലം കവിതാഗീതാനന്ദന്‍റെ ഓട്ടന്‍തുള്ളല്‍.
28 ന് രാവിലെ 5.30 ന് വിശേഷാല്‍ പൂജകള്‍, നവകം,പഞ്ചഗവ്യപൂജകള്‍, അഭിഷേകം തുടര്‍ന്ന് കളമെഴുത്ത് ആരംഭം ഉച്ചപ്പാട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, കളംകണ്ട്തൊഴീ ല്‍, വലിയകാണിക്ക, ആല്‍ച്ചുവട്ടില്‍ നിന്നും എതിരേല്‍പ്പ്, അമൃത് കെ. അനീഷിന്‍റെ ഓട്ട ന്‍തുള്ളല്‍, പനമറ്റം ശ്രീദേവി നൃത്തകലാലയത്തിന്‍റെ നൃത്തശില്പസമന്വയം.
29 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യഗണപതിഹോമം, ഉഷപൂജ, എതൃത്തപൂജ, പന്തീരടി പൂജ, നവകം, 6.30 ന് ദീപാരാധന, വൈകിട്ട് 7 ന് കോട്ടയം ജയകൃഷ്ണയുടെ ദേവികന്യാ കുമാരി മെഗാസ്റ്റേജ് ഡ്രാമ.
30 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യഗണപതിഹോമം, 8 ന് ഉത്സവബലി, 12.30 വരെ ഉത്സ വബലിദര്‍ശനം, വലിയകാണിക്ക, വൈകിട്ട് 6.30 ന് ദീപാരാധന, 9 ന് വലിയവിളക്ക്, വ ലിയകാണിക്ക, രാവിലെ 9 മുതല്‍ സിദ്ധിവിനായക ഭജന്‍സിന്‍റെ നാമകീര്‍ത്തനമാല്യം, വൈകിട്ട് 8 മുതല്‍ അഗ്നിപ്രവേശനം നടത്തുന്ന തീചാമുണ്ഡി തെയ്യം.
31 ന് പള്ളിവേട്ട ദിവസം വൈകിട്ട് 4 ന് കാഴ്ചശ്രീബലി, സായാഹ്നപൂരം, ദീപാരാധന, ചുറ്റുവിളക്ക് വടക്കുംഭാഗം മഹാദേവ വേലകളിസംഘത്തിന്‍റെ തിരുമുന്‍പില്‍ വേല, 7 ന് കോട്ടയം ഫോക്മീഡിയായുടെ കളിയരങ്ങും പാട്ടും, 11 ന് പള്ളിവേട്ട എഴുന്നള്ളിപ്പ് തുടര്‍ന്ന് പള്ളിവേട്ട എതിരേല്‍പ്പ്.
ജനുവരി 1 ന് രാവിലെ  അഷ്ടദ്രവ്യഗണപതിഹോമം, 7 ന് പുരാണപാരായണം, വൈകിട്ട് 4 ന് ആറാട്ടുബലി, 5 ന് ആറാട്ടെഴുന്നള്ളിപ്പ്, തെക്കുംഭാഗം മഹാദേവ വേലകളിസംഘ ത്തിന്‍റെ വേലകളി, 6.15 ന് ആറാട്ട്, ദീപാരാധന, 8.30 ന് ആറാട്ട് എതിരേല്‍പ്പ്, ആകാശ ദീപകാഴ്ച, കൊടിയിറക്ക് തുടര്‍ന്ന്  പഞ്ചവിന്‍ശതി കലശാഭിഷേകം എന്നിവയാണ് പ്ര ധാനപരിപാടികള്‍.