ചിറക്കടവ്: ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ ആഴിപൂജ നടത്തി. തിരുവാഭരണ പേടകം വഹിക്കുന്ന സംഘത്തിലെ ഗുരുസ്വാമി പ ന്തളം കുളത്തിനാൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിലായിരുന്നു പൂജയും ശാസ്താം പാട്ടും. മേൽശാന്തി കെ.എസ്.ശങ്കരൻനമ്പൂതിരി, രഞ്ജിത് നമ്പൂതിരി എന്നിവർ പീഠപൂ ജയും അഗ്നിപൂജയും നടത്തി.

ക്ഷേത്രമൈതാനത്ത് സ്ഥാപിച്ച പടുക്കപന്തലിൽ അയ്യപ്പചിത്രം പ്രതിഷ്ഠിച്ചാണ് ചടങ്ങ് തുടങ്ങിയത്. പിന്നീട് പന്തലിനുമുൻപിൽ പൂവംമരത്തിന്റെ വിറകുകൊണ്ട് ആഴിയൊ രുക്കി. അഗ്നിയിൽ പ്രതിഷ്ഠിക്കപ്പെട്ട അയ്യപ്പന് തീക്കനൽ പുഷ്പമെന്ന സങ്കൽപ്പത്തിൽ കനലഭിഷേകം നടത്തിയാണ് ചടങ്ങ് സമാപിച്ചത്.