പൊന്‍കുന്നത്ത് വെച്ച് സംശയാസ്പദമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസ് ഇ യാളെ ചോദ്യം ചെയ്തു. മറ്റൊരു സ്ഥലത്തു നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് ഇയാള്‍ പിടിയലായത്. ഈരാറ്റുപേട്ട, ഇരുപത്തിയെട്ടാം മെയില്‍, മുന്താനം, നടയ്ക്കല്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലെ ബൈക്ക് മോഷണ കേസുകള്‍ പ്രതിയാണ് മനാഫ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഡിവൈഎസ്പി സന്തോഷ് കമാര്‍, സി ഐ ഷിഹാബുദ്ദീന്‍, എസ്‌ഐ മനോജ് കുമാര്‍, സിപിഒ അജിത്ത് ,അഭിലാഷ് ,ബിനു മോള്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.